മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടൻ ആണ് ടിനി ടോം. മിമിക്രി ആർട്ടിസ്റ്റായി മലയാളികൾക്ക് മുമ്പിൽ വന്ന ഈ നടൻ പിന്നീട് നിരവധി സിനിമകളിൽ ഭാഗമായി. ഗ്രാമപഞ്ചായത്ത് എന്ന സിനിമയിൽ നിന്നാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഒന്നാമൻ, പട്ടാളം, വജ്രം, ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ തുടങ്ങി ഒട്ടനവധി സിനിമകളിൽ ഭാഗമാവാനും താരത്തിന് സാധിച്ചു. 90 കളിൽ ആരംഭിച്ച അഭിനയ ജീവിതം ഇന്നും സജീവമായി മുന്നോട്ടു കൊണ്ടു പോകുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ ഈ താരം പങ്കുവെക്കുന്ന ഏതൊരു വാർത്തയും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് നടൻ ടിനി ടോം പങ്കുവെച്ച പുതിയ ചിത്രങ്ങൾ. ഗുരുവായൂർ അമ്പലത്തിൽ വച്ചുള്ള ഒരു കല്യാണ പരിപാടിക്ക് ഇടയിൽ നടൻ ദിലീപിനെയും മകളായ മീനാക്ഷിയെയും ഒപ്പം തന്നെ സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷിനെയും കണ്ടുമുട്ടുകയും എല്ലാവരുടെയും ഒപ്പം നിന്ന് ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു.
ഈ ചിത്രങ്ങൾ ആണ് ടിനി ടോം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്. ഇവരുടെ ഈ ചിത്രത്തിൽ ദിലീപിനെയും മീനാക്ഷിയെയും കൂടി കണ്ടപ്പോൾ ആരാധകരുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കുകയായിരുന്നു എന്ന് പറയാം. സെക്കൻഡുകൾക്കുള്ളിൽ ആണ് ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത മീനാക്ഷിയെ ഈ ചിത്രത്തിൽ കണ്ടപ്പോൾ ഏറെ സന്തോഷത്തോടെയാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുക്കുന്നത്.
ഗുരുവായൂർ അമ്പലത്തിൽ വിവാഹത്തിന് എത്തിയതായിരുന്നിട്ട് പോലും വളരെ സിമ്പിൾ ആയിട്ടാണ് മീനാക്ഷിയും ദിലീപും എത്തുന്നത്. നിരവധി പേരാണ് ഇവരുടെ ഈ ചിത്രങ്ങൾക്ക് ധാരാളം കമന്റുകളുമായി എത്തുന്നത്. കമന്റുകളിൽ എല്ലാം തന്നെ കാവ്യ മാധവനെ അന്വേഷിച്ച് ആരാധകർ എത്തുന്നുണ്ട്. അത്രമാത്രമാണ് ഈ താര കുടുംബത്തെ ഏവരും സ്നേഹിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിന്ന് ചിത്രങ്ങൾ പുറത്തു വന്നതോടെ ഒട്ടനേകം ലൈക്കുകളും ഈ ചിത്രത്തിന് ലഭിക്കുന്നുണ്ട്.
View this post on Instagram