കാൻസർ സാധ്യത വളരെ മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ. തൊണ്ടയിലെ ഈ ലക്ഷണങ്ങളെ ഒഴിവാക്കരുത്. | Throat Cancer Risk

Throat Cancer Risk : തൊണ്ടയിലെ ക്യാൻസറിനെ പറ്റിയാണ് പറയാൻ പോകുന്നത് ഇത് വരുന്നതിന്റെ പ്രധാന കാരണമെന്ന് പറയുന്നത് പുകയിലയുടെ ഉപയോഗം കാരണമാണ്. മൂക്കിന്റെ ബാക്ക് ഭാഗം മുതൽ തൊണ്ടയിലേക്ക് ഇറങ്ങുന്നത് വരെയുള്ള ഭാഗത്ത് വരുന്ന ക്യാൻസുകളെ പൊതുവായി തൊണ്ടയിലെ ക്യാൻസറുകളായി കണക്കാക്കപ്പെടുന്നുണ്ട്. ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നു പറയുന്നത് വായിൽ വരുന്ന ക്യാൻസറുകൾക്ക് ലക്ഷണം ഉണങ്ങാതെ വരുന്ന അൾസർ.

ഇതിൽ തന്നെ വേദനയില്ലാത്ത അൾസർ വരുമ്പോഴാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അതായിരിക്കും ക്യാൻസറിന് സാധ്യത കൂടുതൽ. മൂക്കിന്റെ ഭാഗത്താകുമ്പോൾ മൂക്കിലൂടെ രക്തം വരും അല്ലെങ്കിൽ മൂക്ക് അടഞ്ഞത് പോലെ അനുഭവപ്പെടുകയും ചെയ്യും. അമിതമായി ഈ രണ്ട് ലക്ഷണങ്ങൾ കാണുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. തൊണ്ടയിലേക്ക് വരുമ്പോൾ വായുടെ ഉള്ളിൽ എന്തോ സാധനം ഇരിക്കുന്നത് പോലെയുള്ള അവസ്ഥ ഇറക്കുവാനോ കഴിയാത്ത അവസ്ഥ. അതുപോലെ കഴുത്തിൽ മുഴ അനുഭവപ്പെടും.

ഇത്തരം ലക്ഷണങ്ങളാണ് സാധാരണയായി കണ്ടു വരാറുള്ളത് പൂർണ്ണമായും മാറ്റാൻ പറ്റുന്ന ഒരു അസുഖം കൂടിയാണ് ഈ ക്യാൻസർ. അതുപോലെ തന്നെ നമ്മുടെ ശബ്ദ പഠനത്തിൽ വരുന്ന വ്യത്യാസങ്ങളും ഇത്തരം കാൻസറുകളുടെ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ ക്യാൻസർ കണ്ടുപിടിക്കുന്നതിന് ആവശ്യമായിട്ടുള്ള ചികിത്സകൾ നടത്തി അതിനെ ഡോക്ടർമാർ ആദ്യം തന്നെ സ്ഥിരീകരിക്കുന്നതായിരിക്കും.

ഇതിന്റെ ആദ്യത്തെ ചികിത്സ രീതി എന്ന് പറയുന്നത് സർജറിയാണ് കൂടുതൽ ക്യാൻസറുകളും ഇതുപോലെ സർജറിയിലൂടെ മാറ്റാനായി സാധിക്കുന്നതാണ്. തൊണ്ടയിലെ ക്യാൻസറുകൾക്ക് ആദ്യഘട്ടം ആണെങ്കിൽ റേഡിയേഷനിലൂടെ അസുഖത്തെ ഇല്ലാതാക്കാൻ സാധിക്കും. മൂക്കിനെ ബാധിക്കുന്നതാണെങ്കിൽ റേഡിയേഷൻലൂടെ ആയിരിക്കും ക്യാൻസറിനെ ഇല്ലാതാക്കുന്നത്. ഇന്നത്തെ കാലത്ത് ചികിത്സാരീതികൾ വളരെ ഫലവത്തായി തന്നെ ഉണ്ട്. ഇത്തരം ലക്ഷണങ്ങളെ നമ്മൾ തിരിച്ചറിയുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *