കേരളത്തിലെ മിക്ക വീടുകളിലും മിക്സി ഉണ്ടാകും. മിക്സി ഉപയോഗിക്കാത്ത വീടുകൾ വളരെ ചുരുക്കം ആയിരിക്കും എന്ന് വേണം പറയുവാൻ. പുതിയത് പോലെ എത്ര കാലം വേണമെങ്കിലും മിക്സി ഉപയോഗിക്കുവാൻ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഇവ അറിയാതെ പോകുമ്പോൾ എത്ര നല്ല ബ്രാൻഡഡ് മിക്സി ആണെങ്കിലും വളരെ വേഗത്തിൽ തന്നെ നാശമാകും. മിക്സി ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്.
മിക്സിയിൽ അരിയും ഉഴുന്നു അരച്ചെടുക്കുമ്പോൾ അതിന്റെ തന്നെ ജാർ ഉപയോഗിച്ച് അരക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ജ്യൂസ് ജാർ ഉപയോഗിച്ച് യാതൊരു കാരണവശാലും അരി ഉഴുന്ന് എന്നിവ അരച്ചെടുക്കുവാൻ പാടുള്ളതല്ല. ഇവ കൂടുതലായും ഗ്രൈൻഡറിൽ അരച്ചെടുക്കുന്നതാണ് ഏറ്റവും നല്ലത് മിക്സിയിൽ അരച്ചെടുക്കുകയാണെങ്കിൽ കൂടുതൽ കാലം നമുക്ക് അത് ഉപയോഗിക്കുവാൻ സാധിക്കുകയില്ല.
പെട്ടെന്ന് തന്നെ മിക്സി കേടാവാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇതു കൂടിയാണ്. കുറേക്കാലം പഴക്കമുള്ള മിക്സിയുടെ ജാർ ആണെങ്കിൽ അതിലെ ബ്ലേഡിന്റെ മൂർച്ച കുറയുവാനുള്ള സാധ്യത ഏറെയാണ്. ജാറിലെ ബ്ലേഡിന്റെ മൂർച്ച കൂട്ടാനായി മുട്ടത്തോട് പൊടിച്ചെടുത്താൽ മതി. ഇതുകൂടാതെ കല്ലുപ്പ് ഇടയ്ക്ക് മിക്സിയുടെ ജാറിൽ പൊടിച്ചെടുത്താലും ബ്ലീഡിന്റെ മൂർച്ച കൂടുവാൻ സഹായകമാകും.
ചില സാധനങ്ങൾ അരച്ചെടുക്കുമ്പോൾ മിക്സിയുടെ ജാറിൽ പ്രത്യേക മണം ഉണ്ടാവാറുണ്ട് അത് പൂർണ്ണമായും കളയാനായി കഴുകിയതിനുശേഷം വെയിലത്ത് വച്ചു ഉണക്കുക. അല്ലെങ്കിൽ അടുപ്പിലെ തീയിൽ കാണിച്ചാലും മതിയാകും. മിക്സിയുടെ ജാറിനകത്ത് നല്ലവണ്ണം ഡ്രൈ ആവുകയും അതിലെ പ്രത്യേക മണം എല്ലാം പോവുകയും ചെയ്യും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.