നമ്മുടെ ആരോഗ്യത്തെക്കുറിച്ചുള്ള പല സൂചനങ്ങളും ശരീരം തന്നെ നൽകാറുണ്ട്. അതിനാൽ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന പല മാറ്റങ്ങളും നാം ഏറെ ശ്രദ്ധിക്കേണ്ടതാണ്. ശരീര അവയവങ്ങൾ മാത്രമല്ല ശരീരത്ത് നിന്ന് പുറത്തുവരുന്ന വിസർജ്യങ്ങൾ പോലും ചില രോഗങ്ങളുടെ സൂചന നൽകുന്നു. മൂത്രത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം, അളവ് വ്യത്യാസം, ബന്ധത്തിൽ ഉണ്ടാകുന്ന വ്യത്യാസം ഇവയെല്ലാം തന്നെ പല രോഗങ്ങളുടെയും സൂചനകളാണ്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മൂത്രത്തിൽ കണ്ടുവരുന്ന പദം. ചില വ്യക്തികളിൽ ഇത് താൽക്കാലിക മാത്രമായിരിക്കും എന്നാൽ സ്ഥിരമായി മൂത്രം പതഞ്ഞു വരുന്നതിന് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കിഡ്നി പ്രശ്നത്തിലാകുന്നു എന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. മൂത്രത്തിൽ കണ്ടുവരുന്ന പത പ്രോട്ടീനാണ്. ശരീരത്തിൻറെ അരിപ്പ എന്നറിയപ്പെടുന്ന ആന്തരിക അവയവമാണ് വൃക്ക.
വിഷാംശങ്ങളെയും മലിന വസ്തുക്കളെയും അരിച്ചെടുത്ത് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ സഹായിക്കുന്ന ഒരു അവയവം കൂടിയാണിത്. രക്തത്തിൽ കലർന്നിരിക്കുന്ന പ്രോട്ടീനുകൾ വൃക്കയിലേക്ക് എത്തുമ്പോൾ അവിടെ ശരിയായ രീതിയിലുള്ള ഫിൽട്രേഷൻ നടക്കാത്തതിൻറെ ഭാഗമായി അവ മൂത്രത്തിൽ കലരുന്നു. അരിപ്പയുടെ ദ്വാരങ്ങൾക്ക് വികാസം ഉണ്ടാകുമ്പോഴാണ് ഈ പ്രക്രിയ നടക്കുന്നത്. ഇത്തരത്തിൽ എത്തുന്ന പ്രോട്ടീൻ ആണ് മൂത്രത്തിൽ പതയായി കാണപ്പെടുന്നത്.
വൃക്കയുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന തകരാറുകൾ ഇതിന് കാരണമാകാം. പ്രമേഹ രോഗികളിൽ ആണ് പ്രധാനമായും ഇത് കാണപ്പെടുന്നത്. പ്രമേഹം വൃക്കയെ ബാധിക്കുമ്പോൾ ഇതിൻറെ പ്രവർത്തനങ്ങളെ തകരാറുകൾ ഉണ്ടാകുന്നു അതുമൂലം മൂത്രത്തിൽ പത കാണപ്പെടാം. ഈ ലക്ഷണം കാണുന്നവർ ഉടൻതന്നെ പരിശോധനകൾ നടത്തേണ്ടതുണ്ട് അല്ലെങ്കിൽ വൃക്കയുടെ പ്രവർത്തനം തന്നെ നിലച്ചു പോകുന്നതിന് കാരണമാകും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.