കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് സ്കിൻ ടാഗുകൾ. ചർമ്മത്തിന്റെ മുകളിലായി ഉണ്ടാകുന്ന ഇത്തരം സ്കിൻ ടാഗുകൾ ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഒന്നും സൃഷ്ടിക്കാത്തത് കൊണ്ട് തന്നെ പലരും ഇതിനെ വളരെ നിസ്സാരമായ ആണ് കാണുന്നത്. അരിമ്പാറയും പാലുണ്ണിയും എല്ലാം ഇത്തരം സ്കിൻ ടാഗുകൾ ആണ്. നിരവധി പേർക്ക് ശരീരത്തിൽ വരുന്ന ഒരു പ്രശ്നം കൂടിയാണിത് ഇത് ശരീരത്തിന്റെ പല ഭാഗങ്ങളിലായി കാണപ്പെടുന്നു.
എന്നാൽ പാലുണ്ണി വരുന്നതിന് പലകാരണങ്ങളും ഉണ്ട്. അമിതഭാരം ഉള്ളവരിൽ ഈ പ്രശ്നം ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്.പ്രായം കൂടുംതോറും ശരീരത്തിൻറെ ഭാരം വർദ്ധിക്കുന്നു ഇത് പാലുണ്ണി വരുന്നതിന് കാരണമാകാം. ഇന്നത്തെ കാലത്ത് നിരവധി ആളുകൾ ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് അത്തരത്തിലുള്ള രോഗങ്ങൾ ഉള്ളവർക്കും പാലുണ്ണി വരുന്നതിനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നു.
ശരീരത്തിലെ ഇൻസുലിൻ പ്രൊഡക്ഷൻ കൂടുമ്പോഴാണ് ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നത്. കൊളസ്ട്രോൾ കൊഴുപ്പ് തുടങ്ങിയവ കൂടുതലാവുന്ന സാഹചര്യങ്ങളിലും പാലുണ്ണി ഉണ്ടാകുന്നു. പ്രതിരോധശേഷി കുറഞ്ഞവരിലാണ് ഈ വൈറസ് അണുബാധ പെട്ടെന്ന് ഉണ്ടാകുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച ശേഷം മൂന്നു മുതൽ ഏഴ് ആഴ്ചകൾ കഴിയുമ്പോൾ പാലുണ്ണി ഉണ്ടാകുന്നു.
ഇത് ഒരു വൈറസ് ഇൻഫെക്ഷൻ ആയതുകൊണ്ട് തന്നെ ശരീരത്തിൻറെ പല ഭാഗങ്ങളിൽ എത്തപ്പെടുന്നു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വേഗത്തിൽ തന്നെ വ്യാപിക്കുവാനും സാധിക്കും. വെളുത്ത അല്ലെങ്കിൽ ചുവന്ന നിറത്തിൽ വട്ടത്തിലാണ് പാലുണ്ണി കാണപ്പെടുന്നത്. സാധാരണഗതിയിൽ പത്തു ദിവസം മുതൽ രണ്ടുമാസത്തിനുള്ളിൽ ഇവ തനിയെ മാറുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.