ഇന്നത്തെ തലമുറ അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അമിതഭാരം.ഭാരം കുറയ്ക്കുന്നതിനായി വളരെയധികം ബുദ്ധിമുട്ടുന്നവരാണ് പലരും. അമിതവണ്ണവും പൊണ്ണ ത്തടിയും കുടവയറും ഇല്ലാത്തവർ വളരെകുറവാണ്. ശരീരത്തിലെ കൊഴുപ്പ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും വിധം വർദ്ധിക്കുന്ന അവസ്ഥയാണ് പൊണ്ണത്തടി അഥവാ അമിതഭാരം. ഇന്നത്തെ കാലത്ത് കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ ആരോഗ്യപ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. എന്നാൽ ഇതിനുള്ള കാരണം മനസ്സിലാക്കി വേണം ഭാരം കുറയ്ക്കാൻ.
ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. ആഹാരത്തിന്റെ നിറവും മണവും രൂചിയും നോക്കിയാണ് ഇന്ന് ഭക്ഷണപദാർത്ഥങ്ങൾ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ അതിൽ എത്രത്തോളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് ആരും തന്നെ തിരിച്ചറിയുന്നില്ല. ഭക്ഷണത്തിലെ പോഷകക്കുറവും വണ്ണം കൂടുന്നതിന് കാരണമാവാറുണ്ട്. ചില പൊണ്ണത്തടിയന്മാർ ഭക്ഷണം കുറച്ചു മാത്രമേ കഴിക്കുന്നുള്ളുവെങ്കിലും ശരീരത്തിന്റെ മെറ്റാബോളിസം കുറയുന്നത് മൂലവും ഈ പ്രശ്നം ഉണ്ടാവാം.
ആരോഗ്യകരമായ ഭക്ഷണശീലവും കൃത്യമായ വ്യായാമവും ശരീരത്തിന്റെയും മനസ്സിനെയും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്. വണ്ണം കുറയ്ക്കുന്നതിനായി വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങൾ ശരീരത്തിന് ദോഷം ചെയ്യും. ഇവയൊക്കെ ഉപയോഗിക്കുന്നതുകൊണ്ട് ശരീരത്തിൻറെ ആരോഗ്യം ഇല്ലാതാക്കും എന്നല്ലാതെ യാതൊരു മാറ്റവും ഉണ്ടാവില്ല. പെട്ടെന്ന് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും.ഇതിനായി വ്യത്യസ്ത തരം ഡയറ്റുകളും ചെയ്യുന്നവരുണ്ട് എന്നാൽ ഇവ കൃത്യമായ നിർദ്ദേശം ഇല്ലാതെ തുടരുകയാണെങ്കിൽ.
പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും വഴിതെളിക്കും. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രിച്ച് പ്രോട്ടീനുകളും മറ്റു പോഷക ഘടകങ്ങളും കൂട്ടുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പ്രോട്ടീനിന്റെ അളവ് കൂടിയാൽ അത് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും. ശരിയായ അളവിൽ മാത്രം പ്രോട്ടീനും കാർബോഹൈഡ്രേറ്റും കൊഴുപ്പും ശരീരത്തിൽ നിലനിർത്താം. വിറ്റാമിനുകളും പോഷണങ്ങളും ധാരാളം അടങ്ങിയ നട്സ് ഡ്രൈ ഫ്രൂട്ട്സ്, പഴവർഗ്ഗങ്ങൾ പച്ചക്കറികൾ .
എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യും. ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നതോടൊപ്പം പുകവലി മദ്യപാനം എന്നീ ദുശീലങ്ങളും പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. ഭക്ഷണപദാർത്ഥങ്ങളിൽ മാത്രമല്ല ചിട്ടയായ വ്യായാമവും ഭാരം കുറയ്ക്കാൻ അത്യാവശ്യമാണ്. വ്യായാമത്തിനായി ഇഷ്ടപ്പെട്ട കളികളോ യോഗാസനങ്ങളോ തിരഞ്ഞെടുക്കാം. ദിവസേന കുറച്ച് സമയം ഇതിനായി മാറ്റിവെക്കുക. കൂടുതൽ അറിവിനായി വീഡിയോ കാണുക.