ദിവസവും ചോറ് കഴിക്കുന്നവർ ഉറപ്പായും ഇത് അറിഞ്ഞിരിക്കണം, കീടനാശിനി ഒഴിവാക്കി ചോറ് എങ്ങനെ തയ്യാറാക്കാം…

ഇന്നത്തെ കാലത്ത് വിശ്വസിച്ചു ചോറു പോലും കഴിക്കാൻ സാധിക്കുകയില്ല. അരിയിൽ പോലും കീടനാശിനികൾ ചേർത്താണ് അവ തയ്യാറാക്കുന്നത്. എന്നാൽ ഒരു പരിധി വരെ അതിലെ കീടനാശിനികൾ കളയുന്നതിനായി ചില കാര്യങ്ങൾ നമുക്ക് ചെയ്യാവുന്നതാണ്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. രാവിലെ ചോറ് വയ്ക്കുന്നവർ ആണെങ്കിൽ തലേദിവസം രാത്രി തന്നെ അരിയിൽ വെള്ളം ഒഴിച്ചു കുതിർക്കാൻ വയ്ക്കുക.

പിറ്റേ ദിവസം രാവിലെ ചോറ് വെക്കുന്നതിനു മുൻപ് അരി നന്നായി കഴുകി എടുക്കണം. ഇങ്ങനെ ചെയ്താൽ ഒരു പരിധി വരെ അതിലെ കീടനാശിനികളെ കളയുവാൻ സാധിക്കും. നാലഞ്ച് പ്രാവശ്യമെങ്കിലും അരി വൃത്തിയായി കഴുകിയെടുക്കണം എന്നാൽ മാത്രമേ അതിലെ കീടനാശിനികൾ പൂർണ്ണമായും പോവുകയുള്ളൂ. തിളച്ച വെള്ളത്തിൽ ഇട്ട് അരി നന്നായി വേവിച്ചതിനു ശേഷം പിന്നീട് ആ വെള്ളം മാറ്റി ചൂടുള്ള വെള്ളം ഒഴിച്ച് ചോറ് വാർത്തെടുക്കുക.

ഇങ്ങനെ ചെയ്താൽ ഒരു പരിധി വരെ കീടനാശിനികളെ ഒഴിവാക്കി നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ സാധിക്കും. ഇന്ന് പലപ്പോഴും നമ്മൾ ഉപയോഗിക്കുന്നത് തവിട് കളഞ്ഞ വെള്ളം നിറത്തിലുള്ള ചോറാണ്. അതുകൊണ്ടുതന്നെ അതിലൂടെ നിരവധി ജീവിതശൈലി രോഗങ്ങളാണ് പിടികൂടുന്നത്. ഇതുകൂടാതെ അതിൽ കീടനാശിനികൾ കൂടി അടങ്ങിയിട്ടുണ്ടെങ്കിൽ അത് ആരോഗ്യത്തിന് തന്നെ ഭീഷണിയായി മാറും.

ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ വരെ ഇത്രയധികം വ്യാപിക്കുന്നതിന് പല കാരണങ്ങളിൽ ഒന്നാണ് ഇത്. റൈസ് കുക്കറിൽ ചോറ് വെക്കുന്നവർക്കും ഈ രീതിയിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. നമ്മൾ ദിവസവും കഴിക്കുന്ന ചോറ് ആരോഗ്യത്തോടെയാണെങ്കിൽ രോഗങ്ങളെ അകറ്റി നിർത്താം. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.