ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് യുവത്വം. ചർമ്മസൗന്ദര്യം, ഉന്മേഷം, ഉണർവ്, ശരീരത്തിന്റെ ഫിറ്റ്നസ് തുടങ്ങി എല്ലാം ചേർന്നതാണ് യുവത്വം. യൗവനത്തിൽ നിൽക്കുമ്പോൾ പലരും ഇത് തിരിച്ചറിയുന്നില്ല, തെറ്റായ ജീവിത രീതികൾ പെട്ടെന്ന് തന്നെ ഇതിനെ ഇല്ലാതാക്കുന്നു. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എന്നും ചെറുപ്പം നിലനിർത്തി കൊണ്ടു പോകാൻ സാധിക്കും.
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരേണ്ടത് ചർമ്മത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാനുള്ള അവസ്ഥ ഉണ്ടാക്കാതിരിക്കുക. ആൻറി ഓക്സിഡൻറ് ആഹാരങ്ങളാണ് യുവത്വം നൽകുന്നത്. കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുവാൻ ശ്രദ്ധിക്കുക.
വിറ്റാമിൻ സി അടങ്ങിയ ആഹാരം ചർമ്മത്തെ പ്രായമാകുന്നതിൽ നിന്നും സംരക്ഷിക്കുന്നു. നാരങ്ങാ നെല്ലിക്ക എന്നിവ ഒട്ടേറെ ഗുണം ചെയ്യും. പഞ്ചസാര അടങ്ങിയ മധുരപലഹാരങ്ങൾ, അനുസ്മതി പോലുള്ള എണ്ണകൾ ഇവയെല്ലാം ഒഴിവാക്കേണ്ടതിൽ പെടുന്നവയാണ്. ഫാസ്റ്റ് ഫുഡുകളുടെയും സോഫ്റ്റ് ഡ്രിങ്കുകളുടെയും ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കുക. ഭക്ഷണകാര്യത്തിലെ ശ്രദ്ധയോടൊപ്പം തന്നെ വ്യായാമത്തിനും കുറച്ചു പ്രാധാന്യം നൽകേണ്ടതുണ്ട്.
ശരീരത്തിലെ എല്ലാ മസിലുകൾക്കും ആവശ്യമാണ് ഇത് ഇല്ലാതായാൽ മസിലുകൾ അയഞ്ഞ് വേഗം വാർദ്ധക്യത്തിലേക്ക് പോകും. ദൈനംദിന ജീവിതത്തിൽ കുറച്ചുസമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക. മനസ്സിൻറെ ആരോഗ്യം ശരീരത്തിൻറെ ആരോഗ്യത്തെ ഏറെ ബാധിക്കുന്ന ഒന്നാണ്. എന്നും സന്തോഷത്തോടെ ചിരിച്ചിരിക്കുന്നതിന് ക്ഷമിക്കുക. മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിനായി നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന വിനോദങ്ങളിൽ ഏർപ്പെടാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഡോക്ടർ പറയുന്നത് കേൾക്കൂ…