ജീവിതചര്യയിൽ ഉള്ള മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങൾ. പ്രമേഹം കൊളസ്ട്രോൾ അമിതഭാരം കാൻസർ ഹൃദ്രോഗം രക്തസമ്മർദ്ദം pcod കരൾരോഗങ്ങൾ വിഷാദ രോഗം അൽഷിമേഴ്സ് പക്ഷാഘാതം തുടങ്ങിയവയാണ് പ്രധാനപ്പെട്ട ജീവിതശൈലി രോഗങ്ങൾ. ഇവയിൽ പലതും മാരകരോഗങ്ങൾ ആണ്. തെറ്റായ ജീവിതശൈലിയിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുകയും.
അതുമൂലം രോഗങ്ങൾ എളുപ്പത്തിൽ പിടികൂടാനും കാരണമാകുന്നു. പുതിയ തലമുറയിൽ ഈ രോഗങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ ബാധിക്കുന്നു. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രോഗങ്ങളാണ്. ശരീരത്തിൽ കൊഴുപ്പിന്റെ അംശം കൂടുമ്പോൾ അത് അമിതഭാരത്തിലേക്കും കൊളസ്ട്രോളിലേക്കും നയിക്കുന്നു ഇതുമൂലം വൃക്കാ രോഗങ്ങളും കരൾ രോഗങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അമിതഭാരം നിയന്ത്രിക്കുക എന്നത്. ഇതിലൂടെ പല രോഗങ്ങളും ഇല്ലാതാവും. തെറ്റായ ആഹാരരീതിയും വ്യായാമ കുറവും മാനസിക സമ്മർദ്ദവും ഇന്ന് ജീവിതത്തിൻറെ നിലവാരം മാറ്റിമറിച്ചിരിക്കുന്നു. ഭക്ഷണങ്ങളെക്കാളും കൂടുതൽ മരുന്നുകൾ കഴിക്കുന്നവരാണ് പലരും. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർ വ്യായാമത്തിൽ പുറകോട്ടു പോകുമ്പോൾ .
ശരീരം അതിന് ആവശ്യമായ ഊർജ്ജം മാത്രം ഉല്പാദിപ്പിച്ച് ബാക്കിയുള്ളവയെ കൊഴുപ്പാക്കി സൂക്ഷിക്കുന്നു. ഇവ അമിതഭാരത്തിനും പൊണ്ണത്തടിക്കും കാരണം ആവുന്നു. അടുത്ത ഒരു പ്രധാന ഘടകമാണ് ഉറക്കം. എന്നാൽ ഇന്ന് മിക്കവരും രാത്രികളിൽ ദൃശ്യമാധ്യമങ്ങളിൽ ഒതുങ്ങി കൂടുന്നു ഇതുമൂലം ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതെ വരുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും ജീവിതശൈലി രോഗങ്ങൾ വരാതെ ശരീരത്തെ സംരക്ഷിക്കും. വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനും കാണുക..