മണിത്തക്കാളി കഴിക്കാത്തവർ അതിൻറെ ഗുണങ്ങൾ അറിഞ്ഞാൽ ഉറപ്പായും കഴിച്ചു പോകും…

നമുക്ക് ചുറ്റും കാണുന്ന പല സസ്യങ്ങളും ഔഷധഗുണങ്ങളാൽ സമ്പന്നമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മണിത്തക്കാളി. പ്രകൃതി ചികിത്സയിലും ആയുർവേദത്തിനും ഇത് മരുന്നായി ഉപയോഗിക്കുന്നു. ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുവാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിൻറെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ബാക്ടീരിയകൾക്ക് കാരണമാകുന്ന പല രോഗങ്ങളെയും പ്രതിരോധിക്കുവാൻ സഹായിക്കുന്നു.

തൊണ്ടയിൽ ഉണ്ടാകുന്ന അണുബാധയ്ക്ക് നല്ലൊരു പരിഹാരം കൂടിയാണിത്. കുടൽപ്പുണ്ണ് വായ്പുണ്ണ് എല്ലാം നല്ലൊരു ഔഷധമായി മണിത്തക്കാളി ഉപയോഗിക്കാം. ഈ സസ്യത്തിന്റെ ഇലയും കായും ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഉത്തമമാണ്. പലതരത്തിലുള്ള ചർമ്മ രോഗങ്ങൾക്കും ഇവ പരിഹാരമായി മാറുന്നു. ഇതിൻറെ ഇലകളിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കുട്ടികളിലെ പനി മാറുന്നതിന് ഗുണകരമാണ്.

ഇതിൻറെ ഇലയും കായും ഭക്ഷ്യയോഗ്യം കൂടിയാണ്. ഇവയുടെ കായ പഴുക്കുമ്പോൾ നല്ല കറുപ്പ് നിറമായി മാറുന്നു. ഒരു കായിൽ തന്നെ നൂറോളം വിത്തുകൾ അടങ്ങിയിട്ടുണ്ട്. ഇതിൻറെ ഇലകൾ തോരൻ വയ്ക്കുന്നതിനായി ഉപയോഗിക്കാം. ഇതിൻറെ ഇലകളും ചെറിയ തണ്ടും ചേർത്ത് ചീര അറിയുന്നത് പോലെ അരിഞ്ഞെടുത്ത തോരൻ വയ്ക്കാവുന്നതാണ്. കൃമി ശല്യം അകറ്റാൻ സഹായകമായ ഒന്നു കൂടിയാണ്.

വേദനയുള്ള ഭാഗത്ത് ഇവ അരച്ച് പുരട്ടുന്നത് വേദനസംഹാരിയായി അനുഭവപ്പെടും. പ്രമേഹം ക്ഷയം എന്നീ രോഗങ്ങൾക്ക് ഇവയുടെ പഴം ഗുണകരമാണെന്ന് പറയപ്പെടുന്നു. മണിത്തക്കാളിയുടെ ഇലകൾ ചവച്ചരച്ചു കഴിക്കുന്നത് തൊണ്ടയിലെ കഫ ശല്യം ഉണ്ടാകാതിരിക്കാൻ സഹായകമാകുന്നു. രക്തം വരുന്ന മൂലക്കുരുവിന് മണിത്തക്കാളിയുടെ ചെടിയുടെ നീര് ഇടിച്ചു പിഴിഞ്ഞ് കഴിക്കുന്നത് ഏറെ ഗുണകരമാണ്. സന്ധിവാതം മാറുന്നതിനും ഇതിൻറെ ഇലകൾ അരച്ച് നീരെടുത്ത് പുരട്ടിയാൽ മതിയാകും.