ഇത്തവണയും അർഹിച്ച കൈകളിൽ പുരസ്കാരം എത്തിയ സന്തോഷത്തിൽ മലയാളികൾ.!!

മലയാളികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യം ഇല്ലാത്ത യുവനടനാണ് ജയസൂര്യ. മിമിക്രി ആർട്ടിസ്റ്റ് ആയ് ടെലിവിഷൻ പരമ്പരകളിലൂടെ എത്തിയ താരം പിന്നീട് മലയാള സിനിമയിലെ യുവനായകന്മാരിൽ ഒരാളായി സ്ഥാനം പിടിക്കുകയായിരുന്നു. ചെറിയ വേഷങ്ങളിൽ എത്തിയ ജയസൂര്യ തന്റെ കഴിവുകൊണ്ടും പ്രയത്നം കൊണ്ടും മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തി. തന്റെ മാസ്മരിക പ്രകടനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു ജയസൂര്യ.

താരത്തിന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാള സിനിമയിൽ ശോഭിക്കുകയും വളരെ തിരക്കുള്ള നടനായി മാറുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ പ്രചാരം സൃഷ്ടിച്ചു മുന്നേറുന്നത് ഈ നടന്റെ പുതിയ വിശേഷങ്ങൾ ആണ്. മൂന്നാം തവണയും ഏറ്റവും നല്ല നടനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് സ്വന്തമാക്കിയ സന്തോഷ വാർത്തയാണ് ജയസൂര്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവെക്കുന്നത്.

ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ ഒത്തിരി സന്തോഷത്തോടെ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. ഏതു വേഷവും അനായാസം ചെയ്യാൻ സാധിക്കുന്ന ഈ നടന് ലഭിച്ച അംഗീകാരത്തിൽ ഒരുപാട് സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. ‘മൂന്നാം തവണയും ഈ കറുത്ത സുന്ദരിയായ ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കാൻ കഴിഞ്ഞതിനെ ഒരുപാട് നന്ദി. ഈ അവാർഡ് എന്റെ വെള്ളത്തിന്റെ മുഴുവൻ ടീമിനും ഞാൻ സമർപ്പിക്കുന്നു. നിങ്ങളുടെ അപാരമായ പിന്തുണയ്ക്കും എന്നെ സ്നേഹിക്കുന്നവർക്കും ഒരുപാട് വലിയ നന്ദി.

ഓരോ അവാർഡും ഓരോ അംഗീകാരവും മികച്ച ജോലി ചെയ്യാനുള്ള എന്റെ പ്രചോദനമാണ്. ഞാൻ ചെയ്യുന്ന ജോലി നിങ്ങളെ ആവേശഭരിതരാക്കുന്നത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ചിത്രത്തോടൊപ്പം ഉള്ള താരത്തിന്റെ വാക്കുകൾ. ജയസൂര്യ ഈ ചിത്രങ്ങളും വാക്കുകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് നിരവധി കമന്റുകളുമായി രംഗത്തെത്തുന്നത്. താര ജഡായില്ലാത്ത നല്ല നടൻ ആണെന്നും ഈ പുരസ്കാരം അർഹിക്കുന്നതാണെന്നും ആരാധകർ പറയുന്നു. കൂടാതെ ധാരാളം അഭിനന്ദനങ്ങളും താരത്തിന് ലഭിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *