നിരവധി പോഷക ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴവും മുളകും ഉപയോഗിച്ച് നല്ലൊരു കിടിലൻ ഐറ്റം ആണ് തയ്യാറാക്കാൻ പോകുന്നത്. അത് എങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി പറയുന്നു. ഈ വിഭവം ഉണ്ടാക്കി കഴിച്ച ആളുകൾ പിന്നെയും താൽപര്യം പ്രകടിപ്പിക്കും അത്രയധികം രുചി ഉണ്ടാക്കുന്ന ഒന്നാണിത്. രണ്ടു പിടി ഈന്തപ്പഴം എടുത്ത് നന്നായി കഴുകി വെള്ളത്തിൽ കുതിർക്കാൻ ആയി വയ്ക്കുക.
അതിലെ കുരുവെല്ലാം കളഞ്ഞ് കുറച്ചു സമയം ഈന്തപ്പഴം വെള്ളത്തിൽ ഇട്ട് കുതിർത്തെടുക്കേണ്ടതുണ്ട്. ഒരു മിക്സിയുടെ ജാറിലേക്ക് കുതിർന്ന ഈന്തപ്പഴം ഇട്ടുകൊടുക്കുക. രണ്ടു പിടി ഉണക്കമുളക് കൂടി ആവശ്യമായിട്ടുണ്ട്. ഇവ രണ്ടും ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് അതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്തു കൊടുക്കണം. അരച്ചെടുത്തതിനുശേഷം അത് ഒരു ചീനച്ചട്ടിയിലേക്ക് ഒഴിച്ചു കൊടുക്കുക.
ചട്ടി നന്നായി ചൂടായതിനു ശേഷം വേണം ഈ മിശ്രിതം ഒഴിച്ചു കൊടുക്കുവാൻ. ഇത് നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച് ഇട്ടു കൊടുക്കാവുന്നതാണ്. മാങ്ങ നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞു ചേർത്തു കൊടുക്കുക.
ഇതിലേക്ക് നമുക്ക് ഒരു പൊടി ചേർത്തു കൊടുക്കേണ്ടതുണ്ട് അതിനായി ഒരു പാൻ അടുപ്പത്ത് വയ്ക്കുക. പാൻ നന്നായി ചൂടായി വന്നപ്പോൾ അതിലേക്ക് കുറച്ചു കടുക് ഇട്ടു കൊടുക്കുക, അത്രത്തോളം തന്നെ ഉലുവ കൂടി ഇട്ടു കൊടുക്കണം. ചൂടാറിയതിനു ശേഷം മിക്സിയുടെ ചെറിയ ജാറിലിട്ട് പൊടിച്ചെടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.