കാലുകളിൽ ഉണ്ടാകുന്ന ഈ പ്രശ്നം നിസ്സാരക്കാരനല്ല.. ഇവ കാലിൻറെ ചലനശേഷി വരെ നഷ്ടപ്പെടുത്തും..

ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന സൗന്ദര്യ ആരോഗ്യ പ്രശ്നമാണ് വെരിക്കോസ് വെയിൻ. കാലിലെ വേനുകൾ തെറ്റായി വീർത്തു തടിച്ച് പിണഞ്ഞ പാമ്പിനെ പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിനുകൾ. മിക്ക ആളുകളിലും ഇത് ഒരു സൗന്ദര്യ പ്രശ്നമായി ഏറെ നാൾ നിലനിൽക്കുന്നു. കാല് വേദന, തൊലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, വ്രണങ്ങൾ, കാലിൽ എപ്പോഴും കഴപ്പ്.

കാലിലെ തൊലി കറുത്ത കട്ടിയായി വരിക, മുറിവുകൾ ഉണങ്ങാൻ താമസം, വ്രണങ്ങൾ ഉണ്ടാവുക തുടങ്ങിയവയെ എല്ലാമാണ് ഈ രോഗാവസ്ഥയുടെ ചില ലക്ഷണങ്ങൾ. ഈ രോഗം പലരെയും ബാധിക്കുന്നതിന്റെ പ്രധാന കാരണം ആഹാര പ്രശ്നം മാത്രമല്ല. പാരമ്പര്യം, സ്ഥിരമായി നിൽക്കുന്ന ജോലി ചെയ്യുന്നവർ, അമിതവണ്ണം, തെറ്റായ ആഹാരരീതി ഇവയെല്ലാമാണ് തുടക്കത്തിൽ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ.

ഗർഭാവസ്ഥയിൽ പല സ്ത്രീകൾക്കും ഈ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. ഗർഭാവസ്ഥയിലെ ഹോർമോൺ വ്യതിയാനങ്ങൾ സിരകളെ അയച്ചിടുന്നു. ഇവ കാലുകളിൽ മാത്രമല്ല യോനി മുഖത്തും വെരിക്കോസ് വെയിൻ വരുന്നതിന് കാരണമാകും. ഇതിനുള്ള മറ്റൊരു കാരണം കാലിൻറെ ഏറ്റവും ഉള്ളിലെ വെയിനുകൾക്കുള്ളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ്.

ഇവയിലൂടെ രക്തസംക്രമണം നടക്കാതിരുന്നാൽ പുറമേയുള്ള വേനുകളിൽ കൂടി ഇവ കൂടുതലായി ഒഴുകുന്നു. അവ തടിച്ചു വീർത്ത് വെരിക്കോസ് വെയിനിന് കാരണമാകും. ഈ രോഗാവസ്ഥ ചികിത്സിക്കുന്നതിന് മുൻപ് തന്നെ എന്തുകൊണ്ടാണ് ഇത് ഉണ്ടാവുന്നത് എന്ന് ആദ്യം തീരുമാനിക്കണം അതിനനുസരിച്ച് വേണം ചികിത്സ മുന്നോട്ട് പോകാൻ. ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.