അലങ്കാരത്തിനായി ഒട്ടുമിക്ക വീടുകളിലും ചെടികൾ നട്ടുപിടിപ്പിക്കാറുണ്ട് അവയുടെ യഥാർത്ഥ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞില്ല ചെടികൾ വയ്ക്കുന്നത്. നമുക്ക് ചുറ്റുമുള്ള നിരവധി ചെടികൾക്ക് ഒട്ടേറെ ഗുണങ്ങൾ ഉണ്ട് എന്നാൽ അവയൊന്നും മിക്ക ആളുകൾക്കും അറിയില്ല എന്നതാണ് വാസ്തവം. അത്തരത്തിൽ ഒരു ചെടിയെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. പണ്ടുകാലത്ത് കാടു പോലെ വീടുകളിൽ വളർന്നിരുന്ന ഈ ചെടിക്ക് ഇന്ന് ഒട്ടേറെ പ്രാധാന്യമുണ്ട്.
വീടുകളിലും ഫ്ലാറ്റുകളിലും അലങ്കാരത്തിനായി ഇവ വാങ്ങിച്ചു വരെ സൂക്ഷിക്കുന്ന ആളുകളുമുണ്ട്. സ്നേക്ക് പ്ലാന്റിനെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. ഈ ചെടി വീടിനകത്തും ബാത്റൂമിൽ വരെ വയ്ക്കുന്നത് വളരെ ഗുണകരമാണെന്ന് പറയപ്പെടുന്നു. ചട്ടിയിൽ കുത്തനെ മുളച്ചുപൊങ്ങുന്ന ഈ ചെടിക്ക് സർപ്പത്തിന്റെ പത്തിയുമായി വളരെയധികം സമയമുണ്ട് അതുകൊണ്ട് തന്നെ ഇതിനെ സർപ്പപ്പോളെ എന്നും സ്നേക്ക് പ്ലാൻറ് എന്നും വിളിക്കുന്നു.
ലോകമെമ്പാടുമായി 70 പരം ഇനങ്ങൾ ഈ ചെടിക്കുണ്ട്. വളരെ കുറച്ച് വെള്ളവും വെളിച്ചവും മതിയായതുകൊണ്ട് തന്നെ വീട്ടിനുള്ളിൽ വളർത്താനും ചട്ടിയിൽ വളർത്താനും ഇവ വളരെ അനുയോജ്യമാണ്. ഇതിൻറെ ചെറിയ തൈകൾ പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ സമ്മാനമായി നൽകുന്ന പതിവ് ഉണ്ട്. വീടിനകത്ത് അശുദ്ധ വായുവിനെ ശുദ്ധീകരിക്കുവാൻ ഈ സസ്യം ഏറെ ഗുണകരമാകുന്നു.
നമുക്ക് ചുറ്റുമുള്ള ദോഷകരമായ രാസപദാർത്ഥങ്ങളിൽ വലിച്ചെടുത്ത് ശുദ്ധ വായു പ്രധാനം ചെയ്യാൻ ഈ സസ്യത്തിന് സാധിക്കുന്നു അതുകൊണ്ടുതന്നെ ആവാം ഇതിന് ഇത്രയേറെ പ്രാധാന്യം. ഈ ചെടി ബാത്റൂമിൽ വയ്ക്കുന്നതും ഏറെ ഗുണകരമാകുന്നു. ബാത്റൂം ക്ലീൻ ചെയ്യുന്ന ലിക്വിഡുകളിൽ അടങ്ങിയിരിക്കുന്ന ഫോർമാലിറ്റിഹൈഡിനെ വലിച്ചെടുക്കുവാൻ ഇവയ്ക്ക് സാധിക്കും. കൂടുതൽ അറിവുകൾക്ക് വീഡിയോ കാണൂ.