വാഷിംഗ് മെഷീനിന്റെ ഈ ഭാഗം ക്ലീൻ ചെയ്യാതിരുന്നാൽ ഒരിക്കലും തുണികൾ വൃത്തിയാവില്ല…

ഇന്ന് ഒട്ടുമിക്ക വീടുകളിലും ഉള്ള ഒരു വസ്തുവാണ് വാഷിംഗ് മെഷീൻ. പല ആളുകളും വാഷിംഗ് മെഷീൻ ഉപയോഗിച്ചാണ് തുണികൾ അളക്കുന്നത്. വിവിധ തരത്തിലുള്ള വിവിധ ബ്രാഞ്ചുകളിൽ ഉള്ള വാഷിംഗ് മെഷീനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഓരോന്നിന്റെയും ഉപയോഗ രീതിയിലും ചെറിയ ചെറിയ മാറ്റങ്ങൾ ഉണ്ടാവും.

തുണികൾ അലക്കാൻ ആയി മാത്രം വാഷിംഗ് മെഷീൻ തുറക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ അതിനകത്ത് വൃത്തിയാക്കേണ്ട ചില ഭാഗങ്ങളുണ്ട്. അത് ശരിയായി വൃത്തിയാക്കി ഇല്ലെങ്കിൽ എത്ര തന്നെ അലക്കിയാലും തുണികൾ വൃത്തിയായി കിട്ടുകയില്ല. വാഷിംഗ് മെഷീനിൽ ക്ലീൻ ചെയ്യേണ്ട ഭാഗങ്ങൾ ഏതെല്ലാമാണെന്നും അത് എങ്ങനെ ചെയ്യണമെന്നും അറിയുന്നതിനായി ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമാകും.

വാഷിംഗ് മെഷീനിൽ തുണികൾ ഇടുന്ന കറങ്ങുന്ന ആ ഭാഗം നമുക്ക് അയക്കാവുന്നതാണ്. അതിൻറെ മൂടി മാറ്റി കഴിഞ്ഞാൽ തന്നെ അതിലെ അഴുക്കുകൾ നമുക്ക് കാണാൻ സാധിക്കും. ഈ ഭാഗം ഇടയ്ക്ക് ക്ലീൻ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ് കാരണം നമ്മൾ തുണികൾ ഇടുന്നത് ഈ ഭാഗത്താണ്. തുണികൾ നല്ല ക്ലീൻ ആയിരിക്കണം എങ്കിൽ അത് വാഷ് ചെയ്യുന്ന മെഷീനും ക്ലീനായി തന്നെ ഇരിക്കേണ്ടത് ഉണ്ട്.

നമ്മുടെ ഡ്രസ്സുകളിൽ ഉള്ള അഴുക്കുകളും ചളിയുമാണ് ഇതിൽ കെട്ടിക്കിടക്കുന്നത്. ബ്രഷ് ഉപയോഗിച്ച് ചെറുതായി ഉരച്ചാൽ തന്നെ അവ വൃത്തിയായി കിട്ടും. ടാപ്പ് ഓൺ ചെയ്തതിനുശേഷം ഡ്രെയിനിൽ ആക്കി വയ്ക്കുക, അപ്പോൾ നമ്മൾ ബ്രഷ് ചെയ്യുന്നതിനോടൊപ്പം തന്നെ അത് വൃത്തിയാക്കുകയും ചെയ്യും. എളുപ്പത്തിൽ തന്നെ ആ ഭാഗത്തെ അഴുക്കുകൾ നീങ്ങി കിട്ടും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.