എല്ലാ പ്രായക്കാരിലും സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉപ്പൂറ്റി വേദന.ഇതിനെ പ്ലാൻഡാർ ഫാസഐറ്റിസ് എന്ന് വിളിക്കുന്നു. നിൽക്കുമ്പോഴും നടക്കുമ്പോഴോ കാലിന്റെ ഉപ്പൂറ്റിയുടെ അമിത ഉപയോഗമാണ് വേദനയ്ക്ക് കാരണമാകുന്നത്. അതികഠിനമായ വേദനയാണ് അനുഭവപ്പെടുക. പാദത്തിന്റെ അടിഭാഗം മൂടുന്ന ലിഗ്മെൻറ് ഒരു വില്ല് പോലെയാണ് വളഞ്ഞ് നിൽക്കുന്നത്.
ഇത് ചലന സമയത്ത് കാലിലെ പിരിമുറുക്കം വലിച്ചെടുക്കുന്നു. കാലിലേക്കുള്ള സമ്മർദ്ദം കൂടുമ്പോൾ അത് ടിഷ്യൂവിന് പ്രശ്നമുണ്ടാക്കുകയും കീറാനും ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അമിതഭാരം ഉള്ളവരിൽ ശരീരത്തിൻറെ മുഴുവൻ ഭാരവും താങ്ങുന്ന കാലിൻറെ പാദങ്ങൾക്ക് ഈ പ്രശ്നമുണ്ടാവാനുള്ള സാധ്യതകൾ ഏറെയാണ്. ദീർഘനേരം നിന്ന് ജോലി ചെയ്യുന്നവർക്കും ഈ പ്രശ്നം ഉണ്ടാവാറുണ്ട്.
നാൽപതിനും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കാണുന്നത്. പാദത്തിന്റെ അടിയിൽ കുത്തേറ്റതു പോലുള്ള വേദനയാണ് അനുഭവപ്പെടുക. രാവിലെ ഉണർന്നതിനുശേഷം ഉള്ള ആദ്യ കുറച്ചു ചുവടുകളിൽ വേദന കഠിനമായിരിക്കും അതുപോലെ നിൽക്കുകയോ അല്ലെങ്കിൽ ഇരുന്നതിനു ശേഷം പെട്ടെന്ന് എഴുന്നേൽക്കുകയോ ചെയ്യുമ്പോൾ അസഹ്യമായ വേദന അനുഭവപ്പെടും.
ദീർഘനേരം നിന്ന് ജോലി ചെയ്യുന്നവർ ഇടവേളകളിൽ ഇരിക്കാൻ ആയി ശ്രമിക്കുക.ഉപ്പൂറ്റി വേദന പൂർണമായും മാറണമെന്നുണ്ടെങ്കിൽ ശരീരഭാരം കുറയ്ക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്നതിനോടൊപ്പം തന്നെ ചിട്ടയായ വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക. ഉപ്പൂറ്റി വേദനയുടെ ചികിത്സാരീതികളും മറ്റും അറിയുന്നതിനായി വീഡിയോ കാണൂ.