പണ്ടുകാലത്ത് വീട്ടുമുറ്റങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു ഔഷധസസ്യം ആയിരുന്നു പനിക്കൂർക്ക. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഈ സസ്യത്തിന്റെ ഗുണങ്ങൾ അറിയില്ല എന്നതാണ് വാസ്തവം. പല രോഗങ്ങൾക്കുമുള്ള മരുന്നുകൾ നമുക്ക് ചുറ്റും തന്നെയുണ്ട്. എന്നാൽ ഇതൊന്നും മിക്കവരും തിരിച്ചറിയുന്നില്ല. ഔഷധസസ്യങ്ങളുടെ കലവറയായി അറിയപ്പെടുന്ന ഒന്നാണ് പനിക്കൂർക്ക.
കുട്ടികൾക്ക് എല്ലാ രോഗത്തിനും ഉള്ള ഒരു ഒറ്റമൂലിയായി ഈ സസ്യം അറിയപ്പെടുന്നു. ഇതിൻറെ ഇലയും തണ്ടുമെല്ലാം ഔഷധ യോഗ്യമാണ്. കഞ്ഞിക്കൂർക്ക എന്നും കർപ്പൂരവല്ലി എന്നും ഇത് അറിയപ്പെടുന്നു. ഇടയ്ക്കിടയ്ക്ക് കുട്ടികളിൽ ഉണ്ടാകുന്ന ജലദോഷം മാറുന്നതിനായി പനിക്കൂർക്കയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം കൊടുത്താൽ മതിയാകും. ഇത് കുടിക്കുകയാണെങ്കിൽ അവരുടെ പ്രതിരോധശേഷിയും.
വർദ്ധിക്കും. ജലദോഷം പനി ചുമ എന്നീ അസുഖങ്ങൾ മാറുന്നതിന് കൂർക്കയില വാട്ടി പിഴിഞ്ഞ് നീരിൽ അല്പം തേൻ ചേർത്ത് കഴിക്കാവുന്നതാണ്. ആവി പിടിക്കുന്ന വെള്ളത്തിലും പനിക്കൂർക്ക ഇലയും തുളസിയിലയും ഇടുന്നത് വളരെ ഗുണം ചെയ്യും. വരണ്ട ചുമയുള്ളവർക്ക് പനിക്കൂർക്ക ഇലയുടെ നീരും തുളസിയിലയുടെ നീരും സമം ചേർത്ത് അതിലേക്ക് അല്പം തേനും.
കൂടി കലർത്തി ഉപയോഗിക്കാവുന്നതാണ്. ഇതിൻറെ ഇലകളുടെ സത്ത് പുരട്ടുന്നത് ചൊറിച്ചിൽ അണുബാധ പ്രാണികളുടെ കടി മുറിവുകൾ എന്നിവ ഒഴിവാക്കുവാൻ സഹായിക്കുന്നു. പനിക്കൂർക്ക ഇലയുടെ സത്ത് പുരട്ടുന്നത് ചർമ്മ രോഗങ്ങൾ, താരൻ എന്നിവ പൂർണ്ണമായി അകറ്റുന്നതിന് ഇല ഉപയോഗിക്കാവുന്നതാണ്. ഈ ഇലകളുടെ ഉപയോഗങ്ങളും ഗുണങ്ങളും അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.