നിരവധി രോഗങ്ങൾ പരത്തുന്ന ഒരു പ്രാണിയാണ് ഈച്ച. അതിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് കുഞ്ഞിച്ചകൾ, ഇവ ഭക്ഷണപദാർത്ഥങ്ങളിലും പഴങ്ങളിലും വന്നിരിക്കുന്നത് സാധാരണയായി കാണുന്ന ഒരു കാഴ്ചയാണ്. ഇവയെ തുരത്താൻ പലരും ബുദ്ധിമുട്ടാറുണ്ട്, എന്നാൽ വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ ലഭ്യമാകുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് കുഞ്ഞിച്ച കളെ ഓടിക്കാം അതിനുള്ള ഒരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്.
പ്രധാനമായും ഇതിന് ആവശ്യമായിട്ടുള്ളത് ആപ്പിൾ സിഡർ വിനിഗർ ആണ്. രണ്ട് ടീസ്പൂൺ ആപ്പിൾ സിഡാർ വിനിഗർ ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിൻറെ മണം ഈച്ചകൾക്ക് വളരെ ഇഷ്ടമാണ് അവയെ ആകർഷിക്കുന്നതിനാണ് ഇതെടുക്കുന്നത്. അതിലേക്ക് ഡിഷ് വാഷ് ലിക്വിഡ് കൂടി ചേർത്തു കൊടുക്കണം. കുറച്ച് മാത്രം ചേർത്തു കൊടുത്താൽ മതിയാവും അല്ലെങ്കിൽ ആപ്പിൾ സിഡർ വിനീഗറിന് പകരം ലിക്വിഡിന്റെ സ്മെല്ലാവും ഉണ്ടാവുക.
ഒരു പ്ലാസ്റ്റിക് കവറോ അലുമിനിയം ഫോയിലോ എടുക്കുക, ആ പാത്രത്തിനു മുകളിലായി വെച്ചതിനുശേഷം ഒരു റബർ ബാൻഡ് ഇട്ടുവയ്ക്കുക. അതിൽ ചെറിയ ചെറിയ ഹോളുകൾ ഇട്ടു കൊടുക്കുക. കുഞ്ഞി ഈച്ചകൾക്ക് അതിലേക്ക് കയറാൻ പാകത്തിൽ വേണം ഓട്ട ഉണ്ടാക്കുവാൻ. ഈച്ചകൾ കൂടുതലായി വരുന്ന ഭാഗത്ത് ഈ ബൗൾ കൊണ്ടുപോയി വയ്ക്കുക.
ഈച്ചകൾ അതിൻറെ അകത്തേക്ക് കയറുമ്പോൾ ലിക്വിഡിൽ തട്ടി അതിൽ തന്നെ ഒട്ടിപ്പിടിക്കുകയും ചാവുകയും ചെയ്യുന്നു. വളരെ എളുപ്പത്തിൽ കുഞ്ഞിച്ച കളെ ഇല്ലാതാക്കാനുള്ള ഒരു കിടിലൻ വഴിയാണ് ഇത്. ഭക്ഷണപദാർത്ഥങ്ങളിലേക്ക് വ്യാപകമായി വരുന്ന ഈച്ചകളെ ഇങ്ങനെ ഓടിക്കാം. ഇത് ചെയ്യേണ്ട രീതി അറിയുന്നതിന് വീഡിയോ കാണൂ.