തെറ്റായ ജീവിതരീതി ഉണ്ടാക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് അസിഡിറ്റി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉണ്ടാകുന്ന ഒരു പ്രശ്നം കൂടിയാണിത്. പലപ്പോഴും ഈ പ്രശ്നം നമ്മൾ നിസ്സാരമായി കണക്കാക്കുകയാണ് പതിവ് എന്നാൽ അസഹനീയമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ മാത്രമേ ചികിത്സ തേടുന്നുള്ളൂ അത് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ബുദ്ധിമുട്ടുകൾ നമ്മുടെ ശരീരത്തിൽ കാണുന്നു.
വയറിലെ അസ്വസ്ഥത, ഓക്കാനം, ഛർദി, വയറിളക്കം, മലബന്ധം, വിശപ്പില്ലായ്മ എന്നിങ്ങനെ. അസിഡിറ്റി പ്രശ്നത്തെ മറികടക്കാൻ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടതുണ്ട്. ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക, എല്ലാദിവസവും ഒരേസമയം ഭക്ഷണം കഴിക്കുക, ഭക്ഷണം നന്നായി ചവക്കുക തുടങ്ങിയ കാര്യങ്ങളിൽ അല്പം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൂടാതെ ധാരാളം വെള്ളം കുടിക്കേണ്ടതും ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്തുന്നതിനും വളരെ അത്യാവശ്യമാണ്.
തെറ്റായ ജീവിതരീതിയാണ് അസിഡിറ്റി വ്യാപകമാകുന്നതിന് കാരണം. ഭക്ഷണക്രമത്തിൽ ചില പദാർത്ഥങ്ങൾ ചേർക്കുന്നത് ഈ ആരോഗ്യപ്രശ്നം കുറയ്ക്കുന്നതിന് സഹായകമാകും. ദിവസവും അയമോദകം കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ആമാശയത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. അസിഡിറ്റിക്കുള്ള ഉത്തമ മറുമരുന്നാണ് പാല്. തണുത്ത പാൽ കുടിക്കുന്നത് ഉടൻതന്നെ അസിഡിറ്റി ഒഴിവാക്കും.
ചില ആളുകൾക്ക് പാല് കുടിക്കുന്നത് അസിഡിറ്റി ഉണ്ടാവുന്നതിനും കാരണമായി തീരുന്നു. അനാരോഗ്യകരമായ ഭക്ഷണ രീതി, വ്യായാമത്തിന്റെ കുറവ്, കൂടുതൽ സമയം ഇരുന്നു ജോലി ചെയ്യുക, ഭക്ഷണത്തിനുശേഷം ഉടൻ തന്നെയുള്ള ഉറക്കം, രാത്രി വൈകിയുള്ള ഭക്ഷണം തുടങ്ങിയവയെല്ലാം അസിഡിറ്റിയുടെ കാരണങ്ങളാണ്. ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും അതിന് കാരണമാകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.