This Is The Original Kozhukatta Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റിനും വൈകുന്നേരം ചൂട് ചായയും കഴിക്കാൻ വളരെ രുചികരമായിട്ടുള്ള കൊഴുക്കട്ടയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇത്രയും ടേസ്റ്റ് ഉള്ള കൊഴുക്കട്ട നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാത്രം ചൂടാക്കി അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് വളരെ കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കുക കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
വെള്ളം നല്ലതുപോലെ തിളപ്പിക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ഒരു കപ്പ് അരിപ്പൊടി എടുത്തു വയ്ക്കുക അതിലേക്ക് ചൂട് വെള്ളം ഖുറൈശിയായി ചേർത്ത് ആദ്യം സ്പൂൺ കൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം കൈകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. 5 മിനിറ്റ് എങ്കിലും കൈകൊണ്ട് നന്നായി കുഴയ്ക്കേണ്ടതാണ്.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെള്ളം ചേർത്ത് കൊടുക്കുക ശേഷം മധുരത്തിന് ആവശ്യമായ ശർക്കര അലിയിച്ചെടുക്കുക. അതിലേക്ക് കുറച്ച് ചുക്കും ഏലക്കായയും പൊടിച്ചത് ചേർത്ത് കൊടുക്കുക ശേഷം നന്നായി അലിഞ്ഞ ഭാഗമാകുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക.
ഡ്രൈയായി വരുന്നത് വരെ ഇളക്കി കൊടുക്കുക ശേഷം പകർത്തി വയ്ക്കാം. അതുകഴിഞ്ഞ് തയ്യാറാക്കിയ മാവിൽ നിന്നും ആവശ്യമുള്ള വലുപ്പത്തിലുള്ള ഉരുളയെടുത്ത് നന്നായി കയ്യിൽ പരത്തുക. അതിന് നടുവിലായി തയ്യാറാക്കി വച്ചിരിക്കുന്ന ഫില്ലിംഗ് വെച്ച് പൊതിഞ്ഞ് ഉരുളയാക്കി എടുക്കുക. എല്ലാം ഉരുളകളും ആവിയിൽ ഒരു 5 മിനിറ്റ് എങ്കിലും നന്നായി വേവിച്ചെടുക്കുക. വളരെ ടേസ്റ്റി ആയിട്ടുള്ള കൊഴുക്കട്ട ഇനി കഴിക്കാം.