ശരീരം നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത് ഇത് അർബുദത്തിന്റെ തുടക്കമാണ്…

ശരീരത്തിലെ അസാധാരണമായ കോശ വളർച്ച ശരീരത്തിലെ തന്നെ മറ്റു കലകളെയും ബാധിക്കുന്ന അവസ്ഥയെ അർബുദം എന്നു പറയുന്നു. സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദ ജീനുകളെ രാസവസ്തുക്കളോ പ്രസരങ്ങളും മറ്റു പ്രേരക ജീവിതശൈലികളും ഉത്തേജിപ്പിക്കുന്നു. ഇത് അർബുദകോശത്തിന് കാരണമായി മാറാം. പല അർബുദങ്ങളും തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാവുന്നതാണ്.

ഇത്ര നേരത്തെ രോഗം തിരിച്ചറിയുവാൻ കഴിയുമോ അത്രയും സങ്കീർണ്ണതകൾ കുറഞ്ഞു കിട്ടും. ക്യാൻസർ ചികിത്സാരംഗം സാങ്കേതികമായി പുരോഗമിച്ചതിനാൽ നേരത്തെ രോഗം തിരിച്ചറിയാനും കൃത്യസമയത്തെ ചികിത്സകൊണ്ട് ക്യാൻസർ പൂർണ്ണമായും മാറ്റാനും സാധിക്കുന്നു. രോഗത്തിന്റെ തുടക്കത്തിൽ തന്നെ ശരീരം കാണിച്ചു തരുന്ന ചില സൂചനകൾ ഉണ്ട്. ക്യാൻസറിന്റെ വളരെ സാധാരണമായ ഒരു ലക്ഷണമാണ്.

മുഴ ഒരാഴ്ച കഴിഞ്ഞിട്ടും പോകാത്ത വീക്കമോ മുഴയോ ഇതിൻറെ ലക്ഷണമാകാം. ശരീരത്തിലെ സാധാരണമല്ലാത്ത ശ്രമങ്ങൾ ശ്രദ്ധിക്കണം. ശരീരത്തിൽ ഉണ്ടാകുന്ന അസാധാരണമായ രക്തസ്രാവം മൂത്രത്തിലോ മരത്തിലോ ചുമയിലോ രക്തത്തിൻറെ അംശം കാണുന്നത് ക്യാൻസർ ലക്ഷണമാകാം. ഭക്ഷണം ഇറക്കാനുള്ള പ്രയാസം അന്നനാളത്തിലേക്ക് ആൻസറിന്റെ ലക്ഷണമാണ് അതുപോലെ ഭക്ഷണം കഴിക്കാനും പ്രയാസമുണ്ടാവും.

പലരും നിസ്സാരമായി കാണുന്ന അസിഡിറ്റി തുടർച്ചയായി ഉണ്ടാവുകയാണെങ്കിൽ അത് ക്യാൻസറിന്റെ ലക്ഷണം ആയി കണക്കാക്കാം. മലമൂത്രവിസർജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. മൂന്നാഴ്ചയോ അതിലധികമോ നീണ്ടുനിൽക്കുന്ന ചുമ ശ്വാസകോശ ക്യാൻസറിന്റെ തുടക്കമാവാം. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ മനസ്സിലാക്കി രോഗം നിർണയിക്കുവാൻ സാധിച്ചാൽ സങ്കീർണ്ണതകൾ ഒഴിഞ്ഞു കിട്ടും .ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.