ചർമ്മ സൗന്ദര്യത്തിന് ഇത് കഴിച്ചാൽ മതി, മാതളനാരങ്ങയുടെ എണ്ണ മറ്റ് ഔഷധഗുണങ്ങൾ…

ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് പഴങ്ങൾ. ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു പഴമാണ് മാതളം. ഇതിൽ ധാരാളമായി ആന്റിഓക്സിഡന്റുകളും ആൻറി ഇൻഫ്ളമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിൽ ധാരാളം ആയി വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പല രോഗങ്ങളിൽ നിന്ന് പ്രതിവിധി നേടാനും ഇത് സഹായിക്കുന്നു. സ്ഥിരമായി മാതളനാരങ്ങ കഴിക്കുന്നവരിൽ രോഗപ്രതിരോധശേഷി വർദ്ധിക്കും.

രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും സംരക്ഷിക്കുവാനും മാതളനാരങ്ങ ജ്യൂസ് ഏറെ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. അണുബാധകളെയും രോഗങ്ങളെയും ചെറുക്കുവാൻ ഇത് ഏറെ സഹായകമാകും. മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്നവയാണ്.

ഇതിൽ ധാരാളം ആയി നാരുകൾ അടങ്ങിയിട്ടുണ്ട് അതിനാൽ തന്നെ ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം പരിഹരിക്കുന്നതിനും കുടൽ സംബന്ധമായ അസുഖങ്ങൾക്കും മാതളനാരങ്ങ ഏറ്റവും നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞു കൂടിയുള്ള കൊഴുപ്പുകൾ നീക്കുന്നതിന് സഹായകമാകും. അതുകൊണ്ടുതന്നെ ശരീരഭാരം നിയന്ത്രിക്കുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനും ദിവസവും മാതളനാരങ്ങ കഴിക്കുന്നത് ഏറ്റവും നല്ലതാണ്.

മാതളനാരങ്ങയിലെ പൊട്ടാസ്യം വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും കൂടാതെ വൃക്കയുടെ ആരോഗ്യം നിയന്ത്രിക്കാനും മികച്ചതാണ്. ആരോഗ്യകരമായ ലൈംഗികതയെ ഉത്തേജിപ്പിക്കാനും ഗർഭധാരണത്തിന് ആവശ്യമായ ഫോളിക് ആസിഡിനെ ഉല്പാദിപ്പിക്കുവാനും സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനു പുറമേ സൗന്ദര്യസംരക്ഷണത്തിനും ഇത് ഏറെ ഗുണം ചെയ്യുന്നു. മാതള നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡന്റുകൾ ചർമ്മത്തെ സംരക്ഷിക്കുവാനും യുവത്വം നിലനിർത്താനും ഏറ്റവും നല്ലതാണ്. ഇത് ജൂസ് ആയി കഴിക്കുമ്പോൾ നിരവധി ഗുണങ്ങളാണ് ശരീരത്തിലേക്ക് എത്തുന്നത്. കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.