ഓസ്റ്റിയോപൊറോസിസ്‌ വരാതിരിക്കാൻ ഇത്രയും ചെയ്താൽ മതി.. ജീവിതത്തിൽ ഒരിക്കലും ഈ രോഗം വരില്ല…

അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നത് കാരണം അവയ്ക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റീയോപൊറോസിസ് എന്ന് പറയുന്നത്. മിക്ക ആളുകളിലും ഈ ആരോഗ്യപ്രശ്നം കണ്ടുവരുന്നു. വിറ്റാമിൻ ഡിയുടെയും കാൽസ്യത്തിന്റെയും കുറവുമൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാൻ ഇടയാകുന്നു. ചില ആളുകളിൽ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും ഇത് ഉണ്ടാവാം.

സ്ത്രീകളിലും പുരുഷന്മാരിലും ഈ രോഗത്തിന് സാധ്യതയുണ്ട്. എന്നാൽ ഈ അവസ്ഥ കൊണ്ട് കൂടുതൽ ബുദ്ധിമുട്ടുന്നത് സ്ത്രീകളാണ്. ഭക്ഷണരീതി, വ്യായാമ കുറവ്, പോഷക ആഹാരങ്ങളുടെ കുറവ്, തൈറോയ്ഡ് പോലുള്ള ചില അസുഖങ്ങൾ, പുകവലി,മദ്യപാനം, തുടങ്ങിയവയെല്ലാം ഇതിന് കാരണക്കാരാണ്. ഭക്ഷണത്തിലൂടെ ആവശ്യമായ കാൽസ്യം ശരീരത്തിന് ലഭിക്കാതെ വരുമ്പോൾ അവ എല്ലുകളിൽ നിന്ന് ആകിരണം ചെയ്യുന്നു. ഇതുമൂലം അവയുടെ ബലം ക്ഷയിക്കുകയും ഈ രോഗാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

ഭക്ഷണപദാർത്ഥങ്ങളിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡി ആവശ്യമാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഭക്ഷണം മാത്രമല്ല ചെറിയ സൂര്യപ്രകാശം കൊള്ളുന്നതും നല്ലതാണ് . 30 വയസ്സിന് മുകളിലുള്ളവരിൽ ഇത് കൂടുതലായും കാണപ്പെടുന്നു . എല്ലുകളുടെ പരമാവധി വളർച്ചയും വികാസവും ഈ വയസിനു മുമ്പാണ്. ആർത്തവവിരാമ്മ സമയത്ത് സ്ത്രീകളിലും ഈ രോഗം കൂടുതലായി പിടിപെടുന്നു അതിനു കാരണം ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അളവ് കുറയുന്നതാണ്.

പാൽ ചീസ് പച്ചക്കറികൾ ഇലക്കറികൾ സോയാബീൻ സാൽമൺ ഞണ്ട് അത്തിപ്പഴം ചെറുമത്സ്യങ്ങൾ എന്നിവയിൽ എല്ലാം ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. കൂടുതലായും ഭക്ഷിക്കുക. എല്ലുകളുടെ വളർച്ചയ്ക്ക് പ്രധാനപ്പെട്ട ഒന്നാണ് ഫോസ്ഫറസ്. മാംസം കോഴി മത്സ്യം ബീൻസ് പാലുൽപന്നങ്ങൾ ഇതെല്ലാം കൂടുതലായി ഫോസ്ഫറസിന്റെ അംശമുണ്ട്. എല്ലുകൾക്ക് ബലം നൽകുന്ന ഭക്ഷണരീതികൾ പിന്തുടരുന്നത് ഈ രോഗം വരാതിരിക്കാൻ സഹായിക്കും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *