നട്ടെല്ലുള്ള എല്ലാ ജീവികളിലും ഉള്ള ഒരു ആന്തരിക അവയവമാണ് കരൾ. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കൂടിയാണ്. ശരീരത്തിന്റെ അരിപ്പ അല്ലെങ്കിൽ രാസ പരീക്ഷണശാല എന്നും വിളിക്കുന്നു. ദഹനത്തിന് ആവശ്യമായ പിത്തരസം നിർമ്മിക്കുന്നത് കരളാണ് മാലിന്യങ്ങളെയും മറ്റ് ആവശ്യമില്ലാത്ത വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
പൊണ്ണത്തടി മദ്യപാനം വിവിധ വൈറസുകൾ കരൾ രോഗത്തിന് കാരണമാകുന്നു. കരൾ നശിച്ചാൽ ജീവൻ വരെ നഷ്ടമാവാം. ചെറിയതോതിലുള്ള കരൾ രോഗങ്ങൾക്ക് പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാവാറില്ല അതുകൊണ്ടുതന്നെ കരൾ രോഗം കണ്ടുപിടിക്കാനും ചികിത്സിക്കാനും വൈകിപ്പോകുന്നു. ജീവിതശൈലിയിൽ ഉണ്ടാവുന്ന മാറ്റങ്ങളും അമിത മദ്യപാനം പുകവലി എന്നിവ കരളിനെ നശിപ്പിക്കുന്നു.
കരളിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ അതുണ്ടാക്കിയ കാരണത്തെ ആശ്രയിച്ചിരിക്കും. കരൾ രോഗമുള്ളവർ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ കരൾ പൂർണ്ണമായി തകരാറിൽ ആവുന്നു ഇത് ജീവന് ഭീഷണി ആവുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലവും കൃത്യമായ വ്യായാമവും ഉണ്ടെങ്കിൽ ഒരു പരിധിവരെ കരൾ രോഗങ്ങൾ വരാതെ രക്ഷപ്പെടാം. എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കേണ്ടതാണ്. അമിതഭാരം കുറയ്ക്കാനായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കുക.
കഴിക്കുന്ന ഭക്ഷണം മുഴുവനായി ദഹിക്കുന്നതിന് വേണ്ടി കൃത്യമായ വ്യായാമവും യോഗാസനങ്ങളും ചെയ്യുന്നത് മൂലം ആമാശയ രോഗങ്ങൾ ഇല്ലാതാക്കാനും കരളിന്റെ പ്രവർത്തനം സുലഭം ആക്കാനും സഹായിക്കുന്നു. ചില ഭക്ഷണപദാർത്ഥങ്ങൾ കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യകരമായ ജീവിത ശൈലി കരൾ രോഗങ്ങൾ വരാതെ സംരക്ഷിക്കും. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാളും വരാതെ സൂക്ഷിക്കുകയാണ് നല്ലത്.കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക.