ഒരു രൂപ പോലും ചിലവില്ലാത്ത ഈ ഷാമ്പു തേച്ചാൽ മുടി തഴച്ചു വളരും …

നീണ്ട കറുത്ത മുടികൾ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല പ്രത്യേകിച്ചും മലയാളികൾ. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ്. ഇന്ന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ മുടിയുടെ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്നു. മുടി തഴച്ചു വളരുന്നതിനും നര അകറ്റുന്നതിനും ആയി പലതരം ഉൽപ്പന്നങ്ങളും ഉപയോഗിച്ച് നോക്കുന്നവരാണ് മിക്ക ആളുകളും.

എന്നാൽ വിപണിയിൽ ലഭ്യമാകുന്ന ഒട്ടുമിക്ക ഉൽപ്പന്നങ്ങളിലും രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിൽ മുടി സംരക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം.മുടികൊഴിച്ചിൽ, മുടി പൊട്ടൽ, താരൻ , നര തുടങ്ങിയ പല പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്ന ഒരു ഷാമ്പു ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

പണ്ടുമുതൽക്കേ മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്ന ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ പൂവും ഇലയും മുടി വളർച്ചയ്ക്ക് ഒരുപാട് ഗുണം ചെയ്യും. കുറച്ച് ചെമ്പരത്തിയുടെ ഇലകൾ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക അതിലേക്ക് കഞ്ഞിവെള്ളം ഒഴിച്ച് അരച്ചെടുക്കുക. ഇത് ഒരു ഷാംപൂവായി ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ഉപയോഗിക്കുന്നത് .

മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും. ചെമ്പരത്തിയും കഞ്ഞിവെള്ളവും മുടി വളർച്ചയ്ക്കും നര അകറ്റുന്നതിനും വളരെ നല്ലതാണ്. ഒരു രൂപ പോലും കാശ് ചെലവില്ലാതെ മുടി വളർത്തുന്നതിനുള്ള നല്ലൊരു രീതിയാണിത്. ഇത് ഒരു വട്ടം ഉപയോഗിച്ച് നോക്കിയ ആരും തന്നെ കാശുകൊടുത്ത് ഷാമ്പുകൾ മേടിച്ച് ഉപയോഗിക്കുകയില്ല. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *