നരച്ച മുടി കറുപ്പിക്കാൻ പലവിധത്തിലുള്ള ഡൈങ്ങൾ ഉപയോഗിക്കുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. കെമിക്കലുകൾ അടങ്ങിയ ഡൈങ്ങൾ ഉപയോഗിക്കുമ്പോൾ വേഗത്തിൽ തന്നെ മുടി കറുത്തു കിട്ടുമെങ്കിലും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. പ്രകൃതിദത്തമായ രീതിയിൽ മുടികൾ കറുപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. അതിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ .
കഴിയുന്ന ഒരു ഡൈ നമുക്ക് പരിചയപ്പെടാം. ഇത് ഉണ്ടാക്കുന്നതിനായി ഒരു സവാള, കറിവേപ്പില, നെല്ലിക്കാപ്പൊടി എന്നിവ മാത്രം മതി. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് സവാള. ഇത് മുടിയുടെ വളർച്ചയ്ക്ക് വളരെ ഉത്തമമാണ്. താരന് അകറ്റാനും, നര ഇല്ലാതാക്കാനും സവാള ഉപയോഗിക്കാവുന്നതാണ്. ഒരു സവാള തൊലി കളഞ്ഞ് അരച്ച് അതിൻറെ നീര് പിരിഞ്ഞെടുക്കുക.
ഒരു ഇരുമ്പിന്റെ ചീനച്ചട്ടിയിൽ 2 ബദാം കുറച്ചു കറിവേപ്പില എന്നിവ നന്നായി ചൂടാക്കി എടുക്കുക. ഇവ രണ്ടും മിക്സിയുടെ ഒരു ജാറിലിട്ട് പൊടിച്ചെടുക്കുക. അടുത്തതായി, ചീനച്ചട്ടിയിലേക്ക് രണ്ട് ടീസ്പൂൺ വേപ്പില പൊടിയും രണ്ട് ടീസ്പൂൺ നെല്ലിക്ക പൊടിയും ചേർത്തു കൊടുക്കുക. ഇതിലേക്ക് അല്പം സവാള നീര് ഒഴിച്ചുകൊടുത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു ദിവസം മുഴുവനും ചീനച്ചട്ടിയിൽ തന്നെ സൂക്ഷിക്കുക.
അടുത്ത ദിവസം ഇത് ഒരു ഡൈ ആയി ഉപയോഗിക്കാവുന്നതാണ്. മുടിയിഴകളിൽ നന്നായി തേച്ചുപിടിപ്പിച്ച് കുറച്ച് സമയം കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്.യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ ഡൈ മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും വളരെ ഗുണം ചെയ്യും. ഇത് ഉണ്ടാക്കുന്ന രീതി അറിയുന്നതിനായി വീഡിയോ കാണുക.