നിരവധി പോഷകങ്ങൾ അടങ്ങിയ ഒന്നാണ് പഴം. കുട്ടികൾക്കും മുതിർന്നവർക്കും പ്രമേഹ രോഗികൾക്ക് വരെ വിശ്വസിച്ച് കഴിക്കാൻ കഴിയുന്ന ഒന്നാണ് നേന്ത്രപ്പഴം. ഇതിൻറെ ആരോഗ്യ ഗുണങ്ങൾ അറിയാത്തവരായി ആരും ഉണ്ടാവുകയില്ല. എന്നാൽ കുട്ടികൾക്ക് പഴം കഴിക്കുവാൻ ചെറിയ മടി ഉണ്ടാകും. വളരെ ടേസ്റ്റിയായ രീതിയിൽ പഴം കൊണ്ട് വിഭവങ്ങൾ തയ്യാറാക്കി കൊടുക്കുകയാണെങ്കിൽ.
അവർ ഇഷ്ടത്തോടെ കഴിക്കുകയും അതിൻറെ മുഴുവൻ ഗുണങ്ങളും ലഭിക്കുകയും ചെയ്യുന്നു. അത്തരത്തിൽ പഴം കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന നല്ലൊരു പലഹാരമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. കുട്ടികൾ സ്കൂൾ കഴിഞ്ഞു വരുന്ന സമയത്ത് എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി കൊടുക്കാവുന്ന ഒരു പലഹാരമാണിത്. നല്ല പഴുത്ത നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.
ഒരു പാനിലേക്ക് അല്പം നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് ഈ മുറിച്ചുവെച്ച നേന്ത്രപ്പഴം ചേർത്തു കൊടുക്കുക. കുറച്ചുനേരം വയറ്റുമ്പോൾ തന്നെ പഴം നല്ല സോഫ്റ്റ് ആയി വന്നിട്ടുണ്ടാകും അതിനുശേഷം അവ സ്കൂൾ കൊണ്ട് തന്നെ ചെറുതായി ഉടച്ചു കൊടുക്കുക. ഇനി അതിലേക്ക് കുറച്ച് റവ കൂടി ചേർത്തു കൊടുത്ത് നന്നായി ഇളക്കി കൊടുക്കുക.
ഇനി അതിലേക്ക് കുറച്ച് തേങ്ങ ചിരവിയത് കൂടി ചേർത്തു കൊടുക്കണം, തേങ്ങ ചെറുതായി മൂത്ത് വരുന്നത് വരെ ഒന്ന് ഇളക്കി കൊടുക്കുക. റവ ഒന്ന് വേവുന്നതിനായി കുറച്ചു പാൽ ഒഴിച്ച് ചെറുതീയിൽ വേവിച്ചെടുക്കുക. ഇനി അതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർക്കണം. ഇനി അത് ചൂടാറിയതിനു ശേഷം ചെറിയ ഉരുളകളാക്കി മാറ്റി ചെറുതായി ഫ്രൈ ചെയ്തെടുക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.