ചെടികൾ പൂക്കാൻ ഈ സൂത്രം പ്രയോഗിക്കും, ഇത് ചേർത്തു കൊടുത്താൽ മതി…

ഇന്ന് ഒട്ടുമിക്ക വീടുകളിലും അലങ്കാരത്തിനായി ചെടികൾ വച്ചു പിടിപ്പിക്കാറുണ്ട്. എന്നാൽ ചില ചെടികളിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്നത് പലരുടെയും പരാതിയാണ്. അതിനുള്ള നല്ലൊരു കിടിലൻ ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറഞ്ഞത്. ചെടികളിൽ പൂവ് ഉണ്ടാകാത്തത് പലർക്കും മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്.

നമ്മൾ പലതരത്തിലുള്ള വളങ്ങളും മറ്റും ചെടിയിലേക്ക് ഇട്ടു കൊടുത്തിട്ടും അത് പൂക്കാത്തത് പലർക്കും ബുദ്ധിമുട്ടുണ്ടാകുന്നു. ചെടികൾക്ക് നല്ല വളങ്ങൾ ഇട്ടു കൊടുത്താൽ അതിൽ പൂക്കൾ ഉണ്ടാവുക തന്നെ ചെയ്യും. അത് എന്തെല്ലാം ആണെന്ന് അറിയേണ്ടതുണ്ട്. ചെടികൾക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും മണ്ണിൽ നിന്ന് ലഭിക്കണമെന്നില്ല. അത് നമ്മൾ വളത്തിന്റെ രൂപത്തിൽ കൊടുക്കേണ്ടതുണ്ട്. ചെടികൾ നന്നായി പൂവിടാൻ ആവശ്യമായ വളങ്ങൾ നമ്മൾ വീട്ടിൽ തന്നെ ഉണ്ടാക്കേണ്ടതുണ്ട്.

ഇതിൽ ഉണ്ടാകുന്ന കളകൾ ആദ്യം തന്നെ പറിച്ചു കളയേണ്ടതുണ്ട്. ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു അതിലേക്ക് പഴത്തിന്റെ തൊലി ഇട്ടുകൊടുക്കുക. ഇതിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിരിക്കുന്നു അത് ചെടികളുടെ വളർച്ചയ്ക്ക് വളരെ ഉത്തമമാണ്. പിന്നീട് അതിലേക്ക് ഇടേണ്ടത് മുട്ടയുടെ തോടാണ്, ചെടികൾക്ക് ആവശ്യമായ കാൽസ്യം ഇതിൽ നിന്നും ലഭ്യമാകും.

ബ്ലീച്ചിങ് പൗഡർ ഇല്ലാത്ത വെള്ളം എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഉണ്ട്. ഒരാഴ്ച ത്തോളം പഴത്തൊലിയും മുട്ടത്തോടും ഇട്ട വെള്ളം അങ്ങനെ തന്നെ വയ്ക്കേണ്ടതുണ്ട്. കുറച്ചു ദിവസം കഴിയുമ്പോൾ അതിലെ മുഴുവൻ സത്തും വെള്ളത്തിലേക്ക് ഇറങ്ങിയിട്ടുണ്ടാവും. പിന്നീട് അതിലേക്ക് വെള്ളം ചേർത്ത് ചെടികളുടെ ചുവട്ടിലായി ഒഴിച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.