നല്ല ചൂട് ചോറിന്റെ കൂടെയും നല്ല സോഫ്റ്റ് കൂടെയും കഴിക്കാൻ ഒരുപോലെ കോമ്പിനേഷൻ ആയ കിടിലൻ മീൻ കറി റെസിപ്പി പരിചയപ്പെടാം. മീൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞതും ഒരു ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞതും ചേർത്ത് നന്നായി മൂപ്പിക്കുക.
ശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുത്ത് നന്നായി പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക ശേഷം തക്കാളി നല്ലതുപോലെ വേവിച്ചെടുക്കുക തക്കാളി വെന്തുടഞ്ഞ് പാകമാകുമ്പോൾ അതിലേക്ക്.
ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻപുളി പിഴിഞ്ഞ് ഒഴിക്കുക. ശേഷം നല്ലതുപോലെ തിളപ്പിക്കുക നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക. ഏതു മീൻ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം മീൻ നന്നായി വേവിച്ചെടുക്കുക. മീൻ നല്ലതുപോലെ വെന്ത് പാകമായതിനു ശേഷം അതിലേക്ക് അരക്കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക.
ശേഷം ചെറുതായി തിള വരുമ്പോൾ മല്ലിയിലയും ചേർത്ത് ഇറക്കി വയ്ക്കുക. അടുത്തതായി ഒരു പത്ത് ചുവന്നുള്ളിയും എരുവിന് ആവശ്യമായ പച്ചമുളക് ആവശ്യത്തിന് കറിവേപ്പില എന്നിവ നന്നായി ചതച്ചെടുക്കുക. മിക്സിയുടെ ജാറിൽ ഇട്ട് ചെറുതായി ഒന്ന് കറക്കി എടുത്താലും മതി. അതിനുശേഷം ചൂടായ മീൻ കറിയിലേക്ക് ഇട്ടുകൊടുക്കുക. ശേഷം മീൻ കഷ്ണങ്ങൾ ഉടഞ്ഞു പോകാതെ നന്നായി ഇളക്കി കൊടുക്കുക. ശേഷം രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kannur Kitchen