ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. പ്രായഭേദം എന്നെ കുട്ടികളിലും ചെറുപ്പക്കാരിലും മുതിർന്നവരിലും ഇത് ഒരുപോലെ ബാധിക്കുന്നു. ഭക്ഷണത്തിലൂടെ ലഭിക്കുന്ന അധിക കലോറി വ്യായാമങ്ങളിലൂടെയും മറ്റും ഉപയോഗപ്പെടാതെ വരുമ്പോൾ അത് കൊഴുപ്പായി പരിവർത്തനപ്പെടുകയും ശരീരത്തിൽ തന്നെ അടിഞ്ഞു കൂടുകയും ചെയ്യുന്നു. തെറ്റായ ഭക്ഷണരീതിക്ക് പുറമേ വ്യായാമ കുറവ്, ദീർഘനേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുക.
ജീവിതശൈലിയിലെ മാറ്റം, ചില രോഗങ്ങൾ, ജനിതക കാരണങ്ങൾ, പാരിസ്ഥിതികമായ കാരണങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം അമിതവണ്ണത്തിലേക്ക് നയിക്കുന്നു. അമിതവണ്ണം ഒരു ബുദ്ധിമുട്ടേറിയ ശാരീരിക അവസ്ഥയാണ് ഇതുമൂലം നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ അളവ്, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, പിത്താശയ രോഗങ്ങൾ.
ആമാശയ സംബന്ധിച്ച രോഗങ്ങൾ, സന്ധികളിലെ തേയ്മാനം, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ, ചിലതരം ക്യാൻസറുകൾ തുടങ്ങിയവയെല്ലാം അമിതവണ്ണത്തിന്റെ പ്രത്യാഘാതം മൂലം പിടികൂടുന്ന രോഗങ്ങളാണ്. ഇത്തരം സങ്കീർണമായ രോഗാവസ്ഥകളിൽ നിന്ന് അതിജീവിക്കാൻ ശാസ്ത്രീയമായ രീതിയിൽ ശരീരഭാരം കുറയ്ക്കേണ്ടതുണ്ട്. ഇതിനായി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ഇവയിൽ പാർശ്വഫലങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്താൻ സാധിക്കുകയില്ല.
പ്രകൃതിദത്തമായ രീതിയിൽ വണ്ണം കുറയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. അതിനായി നമുക്ക് വീട്ടിൽ ലഭിക്കുന്ന ചില പദാർത്ഥങ്ങൾ ഉപയോഗിച്ച് ഒരു പാനീയം തയ്യാറാക്കാം. ഇഞ്ചിയും ഒരല്പം ചീരയും എടുത്ത് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച് എടുക്കുക. ചൂടാറിയതിനു ശേഷം ഈ വെള്ളം അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. രാവിലെ വെറും വയറ്റിൽ സേവിക്കുന്നതാണ് ഏറ്റവും ഫലപ്രദമാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്തത് കൊണ്ട് തന്നെ ഏതു പ്രായക്കാർക്കും ഈ പാനീയം കുടിക്കാവുന്നതാണ്.