ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് സ്കിൻ ടാഗുകൾ, അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടവയാണ് അരിമ്പാറയും പാലുണ്ണിയും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്.ഇത്തരം സ്കിൻ ടാഗുകൾ ചർമ്മത്തിൽ വളരുന്നത് പലപ്പോഴും മറ്റു ഭാഗങ്ങളിലേക്കും പടരുന്നു. ഒരാളിൽ നിന്നും മറ്റൊരാളിലേക്കു ശ്രവങ്ങളിലൂടെ പടരാൻ സാധിക്കും.
അരിമ്പാറയും പാലുണ്ണിയും ഉണ്ടാവുന്നതിന്റെ പ്രധാന കാരണം ചില വൈറസുകളാണ്. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇവ ഉണ്ടാക്കുന്നില്ല എന്നാൽ ഇവയിൽ വല്ല മുറിവുകളും മറ്റും ഉണ്ടാകുന്നത് അണുബാധയ്ക്ക് കാരണമാകും. പ്രായം, പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ചർമ്മം കൂട്ടി ഉരസുക, അമിതവണ്ണം തുടങ്ങിയവയെല്ലാം ഇവ ഉണ്ടാകുന്നതിന്റെ കാരണങ്ങളാണ്.
ഹ്യൂമൻ പാപ്പിലോമ വൈറസ് ആണ് അരിമ്പാറയ്ക്ക് കാരണമാകുന്നത് പാലുണ്ണി ഉണ്ടാക്കുന്നത് പോക്സ് വൈറസ് ആണ്. ഇവ രണ്ടും തികച്ചും വ്യത്യസ്തമാണ്. പലരും ഇവ ചൊറിഞ്ഞ് ഇളക്കി മാറ്റാൻ ശ്രമിക്കും എന്നാൽ അത് ചർമ്മത്തിന് ദോഷം ആകുന്നു. സ്കിൻ ടാങ്കുകൾ പൂർണമായും മാറ്റുന്നതിനായി വിവിധ ടെക്നിക്കുകൾ മെഡിക്കൽ രംഗത്ത് നിലവിലുണ്ട്. എന്നാൽ ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് തന്നെ ഇത് പൂർണ്ണമായും കളയുവാൻ സാധിക്കും.
അത്തരത്തിലുള്ള ഒരു കിടിലൻ ഒറ്റമൂലിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി ഒരു ബൗളിൽ നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ടൂത്ത് പേസ്റ്റ് എടുക്കുക അതിലേക്ക് അല്പം ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കണം ഇവ രണ്ടും നന്നായി യോജിപ്പിച്ച് അതിലേക്ക് ആവണക്കെണ്ണ ഒഴിച്ചു കൊടുക്കുക. ഈ മൂന്ന് ചേരുവകളും യോജിപ്പിച്ചതിനുശേഷം അരിമ്പാറയുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഇത് ചെയ്യേണ്ട രീതി വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ ഒന്ന് കണ്ടു നോക്കൂ.