ശരീരത്തിൻറെ ആരോഗ്യത്തിന് വളരെ ഗുണകരമായവയാണ് ഡ്രൈ ഫ്രൂട്ട്സ് എന്നറിയാത്തവരായി ആരും ഉണ്ടാവില്ല. ഇതിൻറെ കൂട്ടത്തിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ഉണക്കമുന്തിരി. കാണാൻ കുഞ്ഞൻ ആണെങ്കിലും ആരോഗ്യഗുണത്തിൽ മികച്ചവനാണ്.രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നത് ഏറെ ഗുണങ്ങൾ ലഭിക്കുന്നതിന് സഹായകമാകുന്നു.
നിരവധി ആരോഗ്യഗുണങ്ങളാണ് ഈ പാനീയത്തിനുള്ളത്. ശരീരത്തിൽ അനാവശ്യമായ വസ്തുക്കളെ പുറന്തള്ളുന്നത് കരളാണ്. കരളിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും വിഷ മുക്തമാക്കാനും ഉണക്കമുന്തിരി ഒത്തിരി സഹായകമാകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ കരളിനെ പിത്തരസം ഉല്പാദിപ്പിക്കുവാൻ സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ഏറ്റവും മികച്ചതാണ്. ദിവസവും ഉണക്കമുന്തിരി വെള്ളം കുടിച്ചാൽ കരൾ ശുദ്ധീകരിക്കപ്പെടുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന ലയിക്കാത്ത നാരുകളും സ്വാഭാവിക ദ്രാവകവും ദഹനത്തെ മെച്ചപ്പെടുത്തുന്നു. കുടൽ ശുദ്ധമാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് പൊട്ടാസ്യവും മെഗ്നീഷ്യം ലഭിക്കുന്നു. ഇത് ആമാശയത്തിലെ ആസിഡുകൾ നിയന്ത്രണവിധേയമാക്കുന്നതിനും ആമാശയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായകമാണ്.
ഉണക്കമുന്തിരിയിൽ ധാരാളം ആയി ഇരുമ്പ്, ബി കോംപ്ലക്സ്, വിറ്റാമിനുകൾ, ചെമ്പ് എന്നിവ അടങ്ങിയിരിക്കുന്നു ഇത് രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും വിളർച്ച പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഏറെ നല്ലതാണ്. കുട്ടികൾക്ക് ദിവസവും കൊടുക്കുന്നതുകൊണ്ട് നിരവധി ആരോഗ്യഗുണങ്ങളാണ് അവർക്ക് ലഭിക്കുന്നത്. രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ നിസ്സാരമല്ല. ആരോഗ്യഗുണങ്ങൾക്ക് പുറമേ സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തിന്റെ സ്വാഭാവിക നിറവും തിളക്കവും വർദ്ധിപ്പിക്കുന്നതിന് ഇത് ഏറെ ഗുണകരമാണ്. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.