ചിരട്ടയുടെ ഈ ഉപയോഗങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടിപ്പോകും, പലതുണ്ട് ഗുണങ്ങൾ…

തേങ്ങ ചിരവി കഴിഞ്ഞാൽ പലപ്പോഴും ചിരട്ട വലിച്ചെറിയുന്നതാണ് പതിവ്. എന്നാൽ വെറുതെ കളയുന്ന ചിരട്ടയുടെ ഉപയോഗങ്ങൾ അറിഞ്ഞാൽ ആരും തന്നെ ഞെട്ടിപ്പോകും. വളരെ ഉപകാരപ്രദമാകുന്ന ഒത്തിരി ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. ചിരട്ട നമ്മൾ നാലായി മുറിച്ചതിനു ശേഷം ബീഫ് മട്ടൻ എന്നീ കറികളിൽ ഇട്ട് വേവിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോൾ കുറയ്ക്കുവാൻ ഏറ്റവും നല്ലതാണ്.

അതുപോലെ ചിരട്ട ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയാണെങ്കിൽ കൊളസ്ട്രോളും ശരീരഭാരവും കുറഞ്ഞു കിട്ടും. രണ്ടോ മൂന്നോ ചിരട്ട നന്നായി കത്തിച്ചതിനു ശേഷം അത് പൊടിച്ചെടുക്കുക. ആ ചാരം പൂച്ചെടികൾക്കും മറ്റു പച്ചക്കറി ചെടികൾക്കും ഇട്ടുകൊടുക്കുന്നത് ഏറെ ഗുണകരമാണ്. പ്രത്യേകിച്ചും റോസാപ്പൂ ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാകുവാൻ ചിരട്ട കത്തിച്ച ചാരം ഗുണപ്രദം ആകും.

ചിരട്ട കത്തിച്ച ചാരം നന്നായി മിക്സിയിൽ ഇട്ട് പൊടിച്ചെടുത്ത് അതിൽ നിന്നും അല്പം ഒരു ചെറിയ ബൗളിലേക്ക് എടുത്ത് അതിലേക്ക് കുറച്ച് ആവണക്കെണ്ണ ഒഴിച്ചു കൊടുക്കുക. നന്നായി മിക്സ് ചെയ്തതിനു ശേഷം അത് കൺമഷി ആയി ഉപയോഗിക്കാവുന്നതാണ്. കുട്ടികൾക്ക് രാത്രി ഈ കൺമഷി എഴുതി കൊടുക്കുന്നത് വളരെ നല്ലതാണ്. നമുക്ക് ഇതൊരു ചാർക്കോൾ ആയി ഉപയോഗിക്കാൻ സാധിക്കും.

പലപ്പോഴും ചാർക്കോൾ നമ്മൾ കടയിൽ വാങ്ങി ഉപയോഗിക്കുന്നതാണ്. ഫെയ്സിലുള്ള അഴുക്ക് കളയാനും മൃതകോശങ്ങളെ നീക്കം ചെയ്യുവാനും ഇതൊരു ഫേസ് മാസ്ക്കായി ഉപയോഗിക്കാവുന്നതാണ്. ചിരട്ടയുടെ പൊടിയിൽ അല്പം തേൻ കൂടി ചേർത്ത് മുഖത്ത് പുരട്ടാവുന്നതാണ്. ചിരട്ടയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ കാണുക.