ഈ രണ്ടു സാധനങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ വീട് മുഴുവനും ക്ലീൻ ചെയ്യാം….😱

എല്ലാവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. നമ്മുടെ അടുക്കളയിലെ പണികൾ എളുപ്പത്തിൽ ആക്കുന്നതിന് വേണ്ടി ചിലവ് കുറഞ്ഞ ചില മാർഗ്ഗങ്ങളാണ് ഇതിൽ പറയുന്നത്. നമ്മുടെ വീട്ടിൽ കുറച്ചു കൂടുതൽ പാചകം ചെയ്യേണ്ടി വരുമ്പോൾ ഗ്യാസ് അടുപ്പ് വൃത്തികേട് ആകുന്നത് പതിവാണ്. എന്നാൽ വളരെ ഈസിയായി നിമിഷങ്ങൾ കൊണ്ട് തന്നെ അത് ക്ലീൻ ചെയ്ത് എടുക്കുവാൻ സാധിക്കും.

ഇതിനായി ഉപയോഗിക്കുന്നത് ടൂത്ത് പേസ്റ്റും നാരങ്ങയും ആണ്. പകുതി മുറി നാരങ്ങ എടുത്ത് അതിലേക്ക് കുറച്ച് ടൂത്ത്പേസ്റ്റ് ചേർത്ത് കൊടുക്കുക. ഗ്യാസ് സ്റ്റൗവിൽ വെള്ളം തെളിച്ചു കൊടുത്തതിനു ശേഷം നാരങ്ങ ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുക്കുക. അതിനുശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ മതിയാകും. ഇങ്ങനെ ചെയ്താൽ നല്ലൊരു റിസൾട്ട് തന്നെ ലഭിക്കും.

നമ്മൾ ഉപയോഗിക്കാതെ എടുത്തു വച്ചിരിക്കുന്ന കപ്പുകളിൽ കരിമ്പനും കറുത്ത പുള്ളികളും ഉണ്ടാവാറുണ്ട്. ഇത് പെട്ടെന്ന് തന്നെ ക്ലീൻ ചെയ്യുന്നതിനായി നാരങ്ങയും ടൂത്ത് പേസ്റ്റ് തന്നെ ഉപയോഗിക്കാവുന്നതാണ്. അവകൊണ്ടു ഉരച്ചു കൊടുത്താൽ കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗ്ലാസുകളിലുള്ള കരിമ്പൻപുളികൾ പൂർണ്ണമായും ഇല്ലാതാകും. സെറാമിക് ഗ്ലാസുകളും പ്ലേറ്റുകളും ക്ലീൻ ചെയ്യുവാൻ ഇതിലും നല്ല എളുപ്പവഴി വേറെയില്ല.

നമ്മുടെ വീട്ടിലുള്ള കുപ്പികളിൽ പെട്ടെന്ന് തന്നെ അഴുക്കു പിടിക്കാറുണ്ട്. ചെറുനാരങ്ങയും പേസ്റ്റ് ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ കുപ്പികൾ പുതുപുത്തനായി മാറും. അടുക്കളയിലെ സിങ്ക് ക്ലീൻ ചെയ്യുന്നതിനും ഈ രീതി തന്നെ ഉപയോഗിക്കാവുന്നതാണ്. ഈ രണ്ടു സാധനങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ ഒട്ടുമിക്ക സാധനങ്ങളും ക്ലീൻ ചെയ്ത് എടുക്കാം. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.