അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് മുഖത്തുണ്ടാകുന്ന കരിവാളിപ്പം കറുത്ത പാടുകളും. ഇതിന് കാരണങ്ങൾ പലതാണ്. അമിതമായി വെയിൽ കൊള്ളുന്നത്, ചില ഹോർമോൺ പ്രശ്നങ്ങൾ, ചില രോഗങ്ങൾ, മുഖക്കുരു പാടുകൾ, ചർമ്മ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്. എന്നാൽ രോഗങ്ങൾ മൂലവും ഹോർമോണുകളുടെ പ്രവർത്തനം മൂലവും ഉണ്ടാവുന്ന ചർമ്മത്തിലെ കരുവാളിപ്പ് മാറുന്നതിന്.
ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ചുണ്ടിന് ചുറ്റും ഉണ്ടാകുന്ന കരിവാളിപ്പ് പലരും അനുഭവിക്കുന്ന ഒരു സൗന്ദര്യ പ്രശ്നം തന്നെയാണ്. പലതരത്തിലുള്ള ക്രീമുകൾ ഉപയോഗിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തവർ ഒത്തിരിയുണ്ട്. രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങളെക്കാളും പ്രകൃതിദത്തമായ രീതിയിൽ ഇത് ചികിത്സിക്കുന്നതാണ് ഏറ്റവും ഉത്തമം. വീടുകളിൽ സുലഭമായി ലഭിക്കുന്ന ഉരുളക്കിഴങ്ങും.
കടലമാവും ഇതിന് സഹായിക്കും. ആൻറി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഉരുളക്കിഴങ്ങ്. ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കാൻ ഇത് വളരെയധികം സഹായിക്കും. കൂടാതെ കരിവാളിപ്പ് മാറ്റുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും ഉരുളക്കിഴങ്ങ് നല്ലതാണ്. ഉരുളക്കിഴങ്ങ് നന്നായി കഴുകി വൃത്തിയാക്കി അതിൻറെ നീര് എടുക്കുക.
അടുത്തതായി, ഇതിലേക്ക് അല്പം കടലമാവ് ചേർത്തു കൊടുക്കുക. ഇവ രണ്ടും നന്നായി യോജിപ്പിച്ചതിനു ശേഷം മുഖത്ത് തേച്ചു കൊടുക്കാവുന്നതാണ്. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പും കറുത്ത പാടുകളും നീക്കം ചെയ്യുന്നതിന് സഹായിക്കും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ ഫെയ്സ് പാക്ക് ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.