കാൽമുട്ടിലെ തകരാറുകൾ കാരണം പ്രശ്നങ്ങൾ നേരിടുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റും ഉണ്ട്. ശരീരത്തിൻറെ ഭാരം താങ്ങുന്ന കാൽമുട്ടുകൾ നിവർത്താനും മടക്കാനും ഉള്ളതാണ്. എന്നാൽ ഇതിൽ ചെറിയൊരു പ്രയാസം നേരിട്ടാൽ പോലും ജീവിതം ബുദ്ധിമുട്ടിലാകും. പണ്ട് പ്രായമായവരുടെ മാത്രം പ്രശ്നമായിരുന്നു മുട്ടുവേദന എന്നാൽ ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും മധ്യവയസ്കരിലും ഇത് ഒരുപോലെ കണ്ടുവരുന്നു.
കാൽമുട്ടിൽ ഉണ്ടാകുന്ന നീരും വേദനയും എല്ലാം പ്രശ്നങ്ങളുടെ സൂചനയാണ്. എന്നാൽ പലരും ഇതിനെ അവഗണിച്ച് ചികിത്സ എടുക്കാതിരിക്കുന്നത് വേദന ദുസ്സഹമാക്കി മാറ്റും. ഇത് ഒരു സൂചനയാണ് എന്നതുകൊണ്ട് തന്നെ അതിനു പിന്നിലുള്ള കാരണങ്ങളും അറിഞ്ഞിരിക്കണം. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് ഇത് ഒരു സാധാരണ ലോകമാക്കി മാറ്റിയിരിക്കുന്നത്. അമിത ശരീരഭാരം കാരണം കുട്ടികളിലും ഇപ്പോൾ മുട്ടുവേദന കണ്ടുവരുന്നു.
പോഷകങ്ങൾ കുറഞ്ഞ ഭക്ഷണരീതിയും വ്യായാമക്കുറവും ഇതിൻറെ പ്രധാന കാരണമാണ്. തരുണാസ്തിക്കും എല്ലുകൾക്കും ഉണ്ടാകുന്ന ബലക്കുറവ് മുട്ടുവേദനയ്ക്ക് കാരണമായി മാറുന്നു. വേദന കാരണം ചലനം വേണ്ടത്ര സാധ്യമാകാതെ വരുമ്പോൾ അത് മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. വ്യായാമം കുറയുന്നതോടെ പ്രമേഹം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും വന്നുചേരുന്നു.
മുട്ടിനുണ്ടാകുന്ന തേയ്മാനം മറ്റൊരു കാരണമാണ്. മുട്ടിൽ ഉണ്ടാകുന്ന ക്ഷതങ്ങൾ, സന്ധിവാതം, അണുബാധ, അമിതവ്യാമം മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ്, നീർക്കെട്ട്, മുട്ടില് ചിരട്ടയുടെ സ്ഥാനം തെറ്റൽ, അസ്ഥിയിൽ ഉണ്ടാകുന്ന മുഴ, അമിതവണ്ണം ഇവയെല്ലാം മുട്ടുവേദനയുടെ കാരണങ്ങളാണ്. വേദനയ്ക്കുള്ള കാരണം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ചികിത്സ തേടുക. തുടക്കത്തിലെ മുട്ടുവേദന ചില ഒറ്റമൂലികൾ കൊണ്ട് ഭേദമാക്കാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.