നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. മൂത്രത്തിലുള്ള കാൽസ്യവും മറ്റു ധാതുക്കളും വൃക്കയിൽ അടിഞ്ഞു കൂടി കല്ലുകളായി രൂപപ്പെടുന്നതാണ് ഈ അവസ്ഥ. രോഗം ഗുരുതരം ആകുന്നത് അനുസരിച്ച് കല്ലുകളുടെ വലുപ്പത്തിലും മാറ്റം ഉണ്ടാവും. ശരീരത്തിന് ആവശ്യമായ വെള്ളം ഉള്ളിൽ എത്താത്തതാണ് ഇതിൻറെ പ്രധാന കാരണങ്ങളിൽ ഒന്ന്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായും കണ്ടുവരുന്നത്. പുരുഷന്മാരിൽ ആവശ്യത്തിലധികം വൈറ്റമിൻ സി ശരീരത്തിൽ എത്തുന്നത് ഈ രോഗത്തിന് കാരണമാവാം. ആൻറിബയോട്ടികളുടെ അമിത ഉപയോഗവും വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു. മിക്ക ആളുകളിലും കല്ലുകൾ തനിയെ മൂത്രത്തിലൂടെ പോകാറുണ്ട് എന്നാൽ അതിൻറെ വലുപ്പം കൂടുംതോറും.
മൂത്രത്തിലൂടെ പോകാൻ സാധിക്കാതെ വരികയും സർജറിയിലൂടെ മാത്രം അതിനെ പുറത്തേക്ക് എടുക്കേണ്ടതായി വരുന്നു. ഈ രോഗാവസ്ഥയുടെ ഏറ്റവും പ്രധാന ലക്ഷണം അസഹ്യമായ വേദനയാണ്. ചില ആളുകളിൽ ഇത് പ്രസവ വേദനയെക്കാൾ രൂക്ഷമായ കാണപ്പെടുന്നു. നിശ്ചിത ഇടവേളകൾ ഒന്നുമില്ലാതെ ഇടയ്ക്കിടെ നടുവിനും അടിവയറ്റിനും വേദന അനുഭവപ്പെടാം. മൂത്രത്തിന്റെ നിറമാറ്റവും ഇതിൻറെ ഒരു ലക്ഷണമാണ്. മൂത്രം പിങ്ക് നിറമോ ബ്രൗൺ നിറമോ ആയി മാറുന്നു.
ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന പുകച്ചിൽ എന്നിവ അനുഭവപ്പെടുക, മൂത്രത്തിന് അസ്വാഭാവിക മണം തുടങ്ങിയവയെല്ലാം ഈ രോഗത്തിൻറെ ലക്ഷണങ്ങളാണ്. ചില ആളുകളിൽ മനംപിരട്ടൽ, ഛർദി, പനി തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. തുടക്കത്തിൽ തന്നെ ഈ രോഗം നിർണയിച്ചു കഴിഞ്ഞാൽ ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.