നമ്മുടെ ശരീരത്തിൽ ഒട്ടനവധി സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു ആന്തരിക അവയവമാണ് വൃക്ക അഥവാ കിഡ്നി. വൃക്കകൾ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ വൃക്കകളെ ശരീരത്തിന്റെ അരിപ്പ എന്നാണ് വിളിക്കുന്നത്. വൃക്കയുടെ പ്രവർത്തനം തകരാറിലായാൽ അത് ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കും.
ഇങ്ങനെ ഉണ്ടാകുമ്പോൾ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളുണ്ട്. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ മനസ്സിലാക്കി രോഗനിർണയം നടത്തുന്നത് പല സംഗീർണതകളും ഒഴിവാക്കാൻ സഹായിക്കും. കണ്ണുകൾക്ക് ചുറ്റും നീർ വീക്കം, കണ്ണുകൾക്ക് ചുറ്റും തടിപ്പ് എന്നിവയെല്ലാം വൃക്കകളുടെ പ്രവർത്തനം തകരാറിലാണെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങളാണ്. വൃക്ക രോഗികളിൽ കാലുകളിൽ നീര് ഉണ്ടാവാനുള്ള സാധ്യത.
ഏറെയാണ്. തകരാറിലായ വൃക്കകൾ സോഡിയം നിലനിർത്തു നത്തിനു കാരണമാകും. ഇത് നിങ്ങളുടെ കണം കാലുകൾക്കും പാദങ്ങൾക്കും ഉണ്ടാവുന്നതിന് കാരണമാകും. അടുത്ത പ്രധാനപ്പെട്ട ലക്ഷണമാണ് മൂത്രത്തിൽ കാണുന്ന പത. ശരീരത്തിൽ നിന്ന് അമിതമായ പ്രോട്ടീനുകൾ വലിച്ചെടുക്കുവാൻ വൃക്കകൾക്ക് കഴിയാതെ ആവുമ്പോൾ ഇതു മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്നു.
രക്തത്തിലെ അമിതമായ പ്രോട്ടീൻ ആണ് നുരയോടും പതയോടും കൂടിയ മൂത്രത്തിന് കാരണമാകുന്നത്. കൂടാതെ വൃക്ക തകരാറിലാണെന്ന് സൂചിപ്പിക്കുന്ന പ്രധാന ലക്ഷണം രക്തം കലർന്ന മൂത്രമാണ്. പല കാരണങ്ങളാൽ സംഭവിക്കുന്നതാണ് വിശപ്പില്ലായ്മ. ഇത് പല രോഗങ്ങളുടെയും ലക്ഷണമായി കണക്കാക്കുന്നു. രക്തത്തിലെ ധാതുക്കളുടെ അളവ് നിലനിർത്താൻ വൃക്കകൾ സഹായിക്കുന്നു . ഈ രോഗത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.