ശരീരം കാണിച്ചു തരുന്ന ഈ ലക്ഷണങ്ങൾ വൃക്ക തകരാറിലായതിന്റെ സൂചനയാണ്..

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി അഥവാ വൃക്ക. ശരീരത്തിൻറെ അരിപ്പ എന്ന് ഇതിനെ പറയുന്നു. ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്തു ശരീരം വൃത്തിയായി സൂക്ഷിക്കാൻ വൃക്ക സഹായിക്കുന്നു. വൃക്ക തകരാറിലായാൽ ജീവൻ വരെ നഷ്ടപ്പെടാം. വൃക്ക പ്രശ്നങ്ങൾക്ക് പല കാരണങ്ങളുണ്ട്. കൊളസ്ട്രോൾ,പ്രമേഹം , പാരമ്പര്യം, ഉയർന്ന രക്തസമ്മർദ്ദം പ്രധാനമായും ഇവയൊക്കെയാണ്.

വൃക്കയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നത്. വൃക്ക തകരാറിലായാൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ലക്ഷണങ്ങൾ തുടക്കത്തിലെ മനസ്സിലാക്കിയാൽ വലിയ ആപത്തുകൾ ഇല്ലാതെ രക്ഷപ്പെടാൻ സാധിക്കും . ശരീരത്തിൽ ഉണ്ടാവുന്ന ഏറ്റവും പ്രധാന ലക്ഷണമാണ് ക്ഷീണവും തളർച്ചയും. വൃക്ക തകരാറിലായാൽ അത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കും.

ഇതുമൂലം ക്ഷീണവും ഉറക്കമില്ലായ്മയും ഉണ്ടാവും. വൃക്കാരോഗങ്ങൾ ചർമ്മത്തിൽ അലർജിയും ചൊറിച്ചിലും ഉണ്ടാക്കും. മൂത്രത്തിൽ പത കാണുന്നത് വൃക്ക രോഗങ്ങളുടെ ലക്ഷണമാണ്. മൂത്രത്തിലൂടെ ആൽബുമിൻ എന്ന പ്രോട്ടീൻ പുറത്തേക്ക് പോകുന്നതിന്റെ ലക്ഷണമാണ്. കാലിലുണ്ടാവുന്ന നീരാണ് അടുത്ത പ്രധാന ലക്ഷണം. ശരീരത്തിലെ ജലാംശം വേണ്ട രീതിയിൽ പുറന്തള്ളാൻ കഴിയാതെ വരുമ്പോൾ ആണ് കാലിൽ നീര് വയ്ക്കുന്നത്. ചില ഭക്ഷണങ്ങളുടെ മണം ഓക്കാനം ഉണ്ടാക്കുകയും.

ഭക്ഷണം കഴിക്കാനുള്ള താൽപ്പര്യം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇവയെല്ലാം ആണ് ശരീരത്തിലെ വൃക്ക തകരാറിലാണെന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങൾ. തുടക്കത്തിൽ തന്നെ ഇവ മനസ്സിലാക്കി ചികിത്സിക്കേണ്ടതാണ്. അനാരോഗ്യകരമായ ജീവിതശൈലിയാണ് ഒട്ടു മിക്ക വൃക്ക രോഗങ്ങൾക്കും കാരണമാകുന്നത്. ചിട്ടയായ വ്യായാമവുംജീവിതത്തിന്റെ ഭാഗമാക്കുക. ഇതും മൂലം ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *