കാലിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, ഇത് ഗുരുതരമായ ഒരു രോഗമാണ്….

പല രോഗങ്ങളുടെയും ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും ശരീരം തന്നെ പലപ്പോഴും പല രോഗങ്ങളുടെയും ലക്ഷണങ്ങൾ തുടക്കത്തിലെ കാണിച്ചു തരുന്ന ഒന്നാണ്. എന്നാൽ ഇതൊന്നും തിരിച്ചറിയുവാൻ സാധിക്കാത്തതാണ് രോഗങ്ങൾ ഗുരുതരമാകുവാൻ കാരണമാകുന്നത്. തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ പല രോഗങ്ങളും പരിഹരിക്കുവാൻ സാധിക്കും.

ഇതിന് കഴിയാതെ വരുമ്പോഴാണ് പല അസുഖങ്ങളും ഗുരുതരമായി മാറുന്നത്. ശരീരത്തിനകത്തെ ചില രോഗങ്ങളുടെ ലക്ഷണങ്ങൾ കാലിലൂടെ മനസ്സിലാക്കാൻ സാധിക്കും. കാലിലുണ്ടാകുന്ന ചൊറിച്ചിൽ, നീര്, വേദന, കടച്ചിൽ തുടങ്ങിയവയെല്ലാം ചില രോഗങ്ങളുടെ ലക്ഷണമാണ്. കാലിലെ നീരിനു പിന്നിലെ പ്രധാന കാരണം വെള്ളം വന്ന് അടിഞ്ഞുകൂടുന്ന അവസ്ഥയാണ്. കാലിലെ രക്തക്കുഴലുകൾക്ക് അവ ഉൾക്കൊള്ളുവാനുള്ള കഴിവില്ലാതാകുമ്പോൾ.

കൂടുതൽ ഫ്ലൂയിഡുകൾ അടിഞ്ഞു കൂടുന്നു. ഹൃദയത്തിനു വേണ്ട രീതിയിൽ രക്തം പമ്പ് ചെയ്യാൻ ആവാത്ത അവസ്ഥയിൽ കാലിൽ ദ്രാവകം അടിഞ്ഞുകൂടുന്നു. വൃക്കയിൽ ഉണ്ടാകുന്ന ചില തകരാറുകളും ഇത്തരത്തിൽ കാലുകളിൽ നീരുണ്ടാവുന്നതിന് കാരണമാകുന്നു. ശരീരത്തിലെ മാലിന്യങ്ങളും അധികമായി വരുന്ന വെള്ളവും കിഡ്നിക്ക് നീക്കം ചെയ്യാൻ സാധിക്കാതെ വരുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്.

ഇതൊന്നുമല്ലാതെ സന്ധിവാതം കാരണവും കാലിൽ നീരുണ്ടാവാം. തൈറോയ്ഡ് രോഗമുള്ളവർക്കും ഇത്തരത്തിൽ നീരുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത് നിസ്സാരമായി കാണരുത് ഗുരുതരമായ പല രോഗങ്ങളുടെയും ലക്ഷണമാണ്. വെരിക്കോസ് വെയിൻ പോലുള്ള രോഗാവസ്ഥ ഉള്ളവരിൽ കാലിലെ ഞരമ്പുകൾ കെട്ടുപിണഞ്ഞ് കാണപ്പെടുന്നു ഇത് കാൽ കഴപ്പ്, കാൽ വേദന എന്നിവയ്ക്ക് കാരണമാകും. വളരെ സാധാരണമായി കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് കാലുവേദന എന്നാൽ ഇതിനുപിന്നിൽ കാരണങ്ങളുമുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.