കുട്ടികളിൽ കണ്ടുവരുന്ന ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്, സാധാരണ അസിഡിറ്റി അല്ല…..

കുട്ടികളെ ബാധിക്കുന്ന ഒരുതരം മൈഗ്രേൻ ആണ് വയറിലെ മൈഗ്രേൻ അഥവാ അപ്പഡോമിനൽ മൈഗ്രൈൻ. വയറുവേദന, ഓക്കാനം, ശർദ്ദി, കഠിനമായ അസ്വസ്ഥത എന്നിവയൊക്കെ ഇതിന് കാരണമാകുന്നു.പലപ്പോഴും അസിഡിറ്റിയുടെതാണെന്ന് നമ്മൾ തെറ്റിദ്ധരിക്കുന്ന ഈ രോഗാവസ്ഥ വയറിലെ മൈഗ്രേൻ ആണ്. സാധാരണയായി മൂന്നു മുതൽ 9 വയസ്സ് വരെ കുട്ടികളിലാണ് കൂടുതലായും കാണപ്പെടുന്നത്.

എന്നാൽ ചില അപൂർവ സന്ദർഭങ്ങളിൽ മുതിർന്നവരിലും പ്രായമായവരിലും ഇതുണ്ടാവാം. കുട്ടികളിൽ കാണപ്പെടുന്ന ഈ അസുഖം സാധാരണയല്ല ഇത് താരതമ്യേന കുറവാണ്. ഈ രോഗാവസ്ഥയുടെ യഥാർത്ഥ കാരണം സ്ഥിരീകരിക്കുവാൻ സാധിച്ചിട്ടില്ല ശരീരത്തിലെ ചില ഹോർമോണുകളുടെ അളവിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. തലച്ചോറിലെ നാഡീ കോശങ്ങളിൽ നിന്ന് കുടലിലേക്കും.

ശരീരത്തിൻറെ മറ്റ് അവയവങ്ങളിലേക്കും സിഗ്നലുകൾ കൊണ്ടുപോകുന്ന ന്യൂറോ ട്രാൻസ്മിറ്ററുകൾ ആണ് സെറാട്ടോണിനും ഹിസ്റ്റമിനും. സമ്മർദ്ദത്തിന്റെയും ചില ഭക്ഷണങ്ങളുടെ അലർജി മൂലവും ഈ രണ്ടു പദാർത്ഥങ്ങളുടെയും അളവ് പരിഷ്കരിക്കപ്പെടുന്നു. ഇത് വയറുവേദന മൈഗ്രേനുകൾക്ക് കാരണമാകും. അമിതമായ അളവിൽ വായു വിഴുങ്ങുന്നത് വയറുവേദനയ്ക്കും ചലന രോഗങ്ങൾക്കും കാരണമാകുന്നു.

ക്ഷീണം തളർച്ച വയറുവേദന, വിശപ്പില്ലായ്മ, ദഹനക്കേട്, മലബന്ധം, കണ്ണുകൾക്ക് താഴെയുള്ള ചർമ്മത്തിന്റെ ഇരുണ്ട പാടുകൾ, വയറ്റിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ തുടങ്ങിയവയെല്ലാമാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതിനും, മതിയായ വിശ്രമം എടുക്കാനും, തലച്ചോറിലെ സമ്മർദ്ദം ഒഴിവാക്കുവാനും കുട്ടികളെ നിർദ്ദേശിക്കുക. കുട്ടികൾക്ക് കാണുന്ന ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കുവാൻ പാടുള്ളതല്ല.ചില സന്ദർഭങ്ങളിൽ ഈ രോഗത്തിന് വേദനസംഹാരികൾ മാത്രമേ നിർദ്ദേശിക്കാറുള്ളൂ. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.