ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു രോഗമാണ് ഹൃദ്രോഗം. ഒരുകാലത്ത് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഹൃദയ രോഗങ്ങൾ ഇന്ന് സാധാരണ രോഗമായി മാറിയിരിക്കുന്നു. ജീവിതശൈലികളിൽ വന്ന മാറ്റമാണ് ഇതിന് പ്രധാന കാരണം. മറ്റു വിദേശരാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ഹൃദ്രോഗികൾ ഉള്ള രാജ്യം ഇന്ത്യയാണ്.
അതുകൊണ്ടുതന്നെ നാം നിത്യജീവിതത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഹൃദയ രോഗങ്ങളിൽ തന്നെ ഏറ്റവും ഭീകരമായ ഒന്നാണ് ഹാർട്ടറ്റാക്ക്. ഈ അവസ്ഥയുണ്ടാകുമ്പോൾ ഏറ്റവും കഠിനമായ വേദനയാണ് അനുഭവപ്പെടുന്നത്. ശരീരം ഇതിൻറെ ഏറ്റവും സാധാരണയായ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോൾ തന്നെ ആവശ്യമായ മുൻ കരുതലുകൾ എടുക്കേണ്ടതുണ്ട്.
നെഞ്ചിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ, ഓക്കാനം, ദഹനക്കേട്, നെഞ്ചിരിച്ചിൽ, വയറുവേദന, കൈകളിലേക്ക് പടരുന്ന വേദന, തൊണ്ടയിൽ അനുഭവപ്പെടുന്ന വേദന, ക്ഷീണം, തളർച്ച, അമിതമായി വിയർക്കുന്നത്, നിർത്താതെയുള്ള ചുമ, കൂർക്കം വലി, കാലുകളിലും കാൽപാദങ്ങളിലും തടിപ്പ്, ക്രമരഹിതമായ ഹൃദയമിടിപ്പ് തുടങ്ങിയവയാണ് പ്രധാന ഹാർട്ടറ്റാക്ക് ലക്ഷണങ്ങൾ. അമിതവണ്ണവും പൊണ്ണത്തടിയും എല്ലാം ചെറിയ കുട്ടികൾ മുതൽ എല്ലാ പ്രായക്കാരിലും കണ്ടുവരുന്നു. ഇതു വലിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
ഹാർട്ട് അറ്റാക്കിനുള്ള ഒരു കാരണം ഇതാണ്. വ്യായാമങ്ങൾ ഇല്ലാതെ ഇരുന്നുകൊണ്ട് കുറെ സമയം ജോലി ചെയ്യുന്നവരിൽ അമിതവണ്ണം കണ്ടുവരുന്നു. ഭക്ഷണരീതിയിലെ അനാരോഗ്യകരമായ മാറ്റങ്ങളും ഇവയ്ക്ക് കാരണമാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഫാറ്റി ലിവർ തുടങ്ങിയ രോഗങ്ങൾ ഉള്ളവർ തുടർച്ചയായ ചെക്കപ്പ് നടത്തേണ്ടതുണ്ട്. ഈ രോഗങ്ങളെ നിസ്സാരമായി കാണരുത്. ചിട്ടയായ ജീവിതശൈലിയിലൂടെ ഒട്ടുമിക്ക രോഗങ്ങളെയും ഇല്ലാതാക്കാൻ സാധിക്കും. കൂടുതൽ അറിവിനായി വീഡിയോ കാണുക…