തികച്ചും വ്യത്യസ്തമായ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, ആമവാതത്തിന്റെ തുടക്കമാണ്…

ഒരുതരം സന്ധിവാതം ആണ് ആമവാതം. ശക്തമായ വേദന ഉളവാക്കുന്ന ഈ രോഗം ശരീരത്തിന്റെ ഇരുവശങ്ങളിലും ആയി ചെറു ലക്ഷണങ്ങളിലൂടെ ഇടയ്ക്കിടെ വന്നുപോയും സാന്നിധ്യം അറിയിക്കും. ആഴ്ചകളോ മാസങ്ങളോ ഇടവിട്ടാണ് രോഗം പ്രത്യക്ഷപ്പെടുക. ഓരോ ദിവസവും വ്യത്യസ്ത തരത്തിൽ ആയിരിക്കും ജനങ്ങൾ വ്യക്തികൾക്ക് അനുസരിച്ച് ലക്ഷണങ്ങളിലും മാറ്റം ഉണ്ടാവും.

ആദ്യമായി കാണുന്ന ലക്ഷണം തളർച്ചയാണ്, ആഴ്ചകളോ മാസങ്ങളോ പിന്നിടുമ്പോഴേക്കും തളർച്ച മറ്റു ലക്ഷണങ്ങൾക്ക് വഴിമാറും. വാതത്തിന്റെ പ്രധാന ലക്ഷണമാണ് മരവിപ്പ്, രാവിലെ എണീക്കുമ്പോഴോ കുറേസമയം ഇരുന്ന് എഴുന്നേൽക്കുമ്പോഴോ ശരീരത്തിന് മരവിപ്പ് അനുഭവപ്പെടാം നിമിഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ഇത് വാതത്തിന്റെ പ്രധാന ലക്ഷണമാണ്. ഒന്നോ അതിലധികമോ സന്ധികളിൽ മരവിപ്പ് അനുഭവപ്പെടും.

സാധാരണയായി കൈകളിലെ സന്ധികളിലാണ് മരവിപ്പ് ഉണ്ടാവുക. കൈകാലുകൾ ഇളക്കുമ്പോഴോ ഇരിക്കുമ്പോഴോ സന്ധിവേദന അനുഭവപ്പെടാം തുടക്കത്തിൽ വിരലുകളിലും കൈകുഴകളിലും ആണ് വേദന ഉണ്ടാവുക പിന്നീട് കാൽപാദം കണങ്കാൽ കാൽമുട്ട് എന്നിവിടങ്ങളിലേക്ക് വേദന അനുഭവപ്പെടും. സന്ധിയിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻ ചെറിയ വീക്കത്തിന് കാരണമാകുന്നു.

വീക്കം അനുഭവപ്പെടുന്ന ഭാഗത്ത് തൊടുമ്പോൾ ചൂടുണ്ടാവും. ഇടയ്ക്കിടെ ഈ വീക്കം ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്. സന്ധിവേദനയോടൊപ്പം വീക്കത്തോട് ഒപ്പം പനിയും കൂടി ഉണ്ടെങ്കിൽ ഉറപ്പിക്കുക അത് ആമവാതം ആണെന്ന്. കണ്ണു വരളുക, ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ശ്വസിക്കുമ്പോൾ നെഞ്ചുവേദന, വിശപ്പില്ലായ്മ, ഭാര്യ കുറവ്, ക്ഷീണം, കണ്ണിൽ നിന്ന് വെള്ളം വരിക എന്നിവയൊക്കെ ആമവാതത്തിന്റെ ആദ്യ ഘട്ടത്തിൽ കാണുന്ന ലക്ഷണങ്ങളാണ്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.