വയറിനുണ്ടാകുന്ന ഈ അസ്വസ്ഥതകൾ മിക്കവർക്കും അറിയാത്ത ഒരുതരം രോഗമാണ്…

ദഹന വ്യവസ്ഥയെ മാറ്റിമറിക്കുന്ന ഒരു രോഗമാണ് ഐ ബി എസ് അഥവാ ഇറിറ്റബിൾ ഭവൽ സിൻഡ്രം. വ്യായാമം, ഉറക്കം, ഭക്ഷണരീതി തുടങ്ങിയവയിലെ പൊരുത്തക്കേടുകൾ ആണ് ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. കൂടാതെ മാനസിക സമ്മർദ്ദവും ഇതിൻറെ ഒരു പ്രധാന കാരണമാണ്. യുവാക്കളിലാണ് ഈ രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നത്. മലബന്ധം അല്ലെങ്കിൽ വയറിളക്കം ഈ രണ്ടു പ്രശ്നങ്ങളും.

മാറിമാറി വരുന്നത് ഐ ബി എസ് എസ് എന്ന ഈ രോഗത്തിൻറെ ലക്ഷണമാണ്. വയറുവേദന, വയറു കൊളുത്തി പിടിക്കുന്ന അനുഭവം, ഓക്കാനം, വയറു വീർക്കൽ, ഇടയ്ക്കിടെ ടോയ്ലറ്റിൽ പോവാനുള്ള താല്പര്യം, വിശപ്പില്ലായ്മ, ഭക്ഷണം കഴിച്ചയുടൻ ടോയ്‌ലറ്റിൽ പോവുക തുടങ്ങിയവയെല്ലാം ഈ രോഗത്തിൻറെ ലക്ഷണങ്ങളാണ്. ചില തരത്തിലുള്ള ഭക്ഷണങ്ങൾ വയറിനു യോജിക്കാതെ വരുമ്പോഴും.

ഐബിഎസ് എന്ന പ്രശ്നമുണ്ടാകും. ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുകയല്ലാതെ വേറെ പരിഹാരം ഇല്ല. ഇത് വയറിനെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല, വിഷാദം, ഉൽക്കണ്ഠ തുടങ്ങിയവയും ഈ രോഗികളിൽ കാണുന്നുണ്ട്. എവിടേക്കെങ്കിലും പോകാൻ ഒരുങ്ങുന്ന സമയത്ത് ടോയ്‌ലറ്റിൽ പോകാനുള്ള തോന്നൽ , ഭക്ഷണം കഴിച്ച ഉടൻ തന്നെ ടോയ്‌ലറ്റിൽ പോകണം .

എന്ന അവസ്ഥ തുടങ്ങിയവയെല്ലാം ഈ രോഗത്തിൻറെ ലക്ഷണങ്ങളാണ്. മാനസികമായി സമ്മർദ്ദവും ടെൻഷനും അനുഭവിക്കുന്ന ആളുകളിൽ ഈ രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നു. എന്നാൽ പലരും ഇതിനെ നിസ്സാരമായി കണക്കാക്കും, ഇത് തീർച്ചയായും ചികിത്സിക്കേണ്ട ഒരു രോഗം തന്നെ. ഇതിനെ ക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *