ഈ ചെടി അമ്മമാർ വീട്ടിൽ നട്ടുവളർത്തിയാൽ മക്കൾക്ക് സൗഭാഗ്യങ്ങൾ വന്നുചേരും…

നമ്മളെല്ലാവരും വീട്ടിൽ ചെടികൾ നട്ടുവളർത്തുന്നവരാണ്. കാണാൻ ഭംഗിയുള്ള പൂക്കൾ ഉള്ള ചെടികൾ വീടിന് അലങ്കാരം തന്നെയാണ്. ചില ചെടികൾ വീട്ടിൽ വയ്ക്കുന്നത് വാസ്തു ദോഷം മാറാൻ ഏറ്റവും നല്ലതാണ്. വീടിനെ ബാധിച്ചിരിക്കുന്ന കണ്ണേറ് ദോഷം ഇല്ലാതാക്കുന്നതിന് ഇത്തരം വാസ്തു ചെടികൾ വീട്ടിൽ വച്ച് പിടിപ്പിക്കാവുന്നതാണ്. നമ്മുടെ വീട്ടിൽ വളരുന്ന ചെടികൾക്കും നമുക്ക് ചുറ്റുമുള്ള വസ്തുക്കൾക്കും നമ്മുടെ ജീവിതത്തിലെ ഭാഗ്യ നിർഭാഗ്യങ്ങൾ അറിയുവാൻ കഴിയും.

മക്കളുടെ ആയുരാരോഗ്യസൗഖ്യത്തിനു വേണ്ടി അമ്മമാർ വീട്ടിൽ നട്ടുവളർത്തേണ്ട ഒരു ചെടിയെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. നഴ്സറിയിൽ നിന്നെല്ലാം വളരെ തുച്ഛമായ പൈസയ്ക്ക് ഈ ചെടി വാങ്ങിച്ചു നമുക്ക് വീട്ടിൽ വളർത്താവുന്നതാണ്. ഇത് ഒരു വീട്ടിൽ വളർന്നു കിട്ടുന്നത് തന്നെ ആ വീട്ടിൽ ഈശ്വരാധീനം ഉണ്ട് എന്നതിൻറെ സൂചനയാണ്.

അത്തരത്തിൽ ഉള്ള ഒരു ചെടിയാണ് അരുത, ഏകദേശം 18 ഓളം മാറാരോഗങ്ങൾക്ക് ഔഷധമായി ഇത് ഉപയോഗിക്കാവുന്നതാണ്. ഹൈന്ദവ ശാസ്ത്രത്തിൽ വീട്ടിൽ വളർത്താൻ പറ്റുന്ന ഒരു ശ്രേഷ്ഠ ചെടിയായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ വീടിൻറെ തെക്ക് പടിഞ്ഞാറ് മൂലയിലാണ് ഈ ചെടി വളർത്തേണ്ടത്. ഒരു ചട്ടിയിലോ അല്ലെങ്കിൽ മണ്ണിലോ ഇതിൻറെ തൈ വാങ്ങിച്ചു കൊണ്ടുവന്ന് വളർത്താവുന്നതാണ്.

ഏതൊരു അമ്മയാണോ ഇത്തരത്തിൽ ഈ ചെടി വീട്ടിൽ നട്ടുവളർത്തുന്നത് അവരുടെ മക്കൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാവും. ഈ അരുത നിൽക്കുന്ന വീടുകളിൽ രോഗ ദുരിതങ്ങൾ ഒഴിഞ്ഞുമാറി നിൽക്കും എന്നാണ് വിശ്വാസം. ഏറ്റവും ഐശ്വര്യപൂർണ്ണമായ ഒരു ചെടി കൂടിയാണ് ഇത്. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.