പല രോഗങ്ങളും തുടക്കത്തിൽ തന്നെ തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം. എന്നാൽ ആരോഗ്യ പരിശോധനകൾ ഒന്നും തന്നെ ചെയ്യാതെ ചില രോഗങ്ങൾ നഖങ്ങൾ നോക്കി തിരിച്ചറിയാൻ സാധിക്കും. നഖങ്ങൾ നിങ്ങളുടെ ആരോഗ്യം എങ്ങനെ എന്ന് പറഞ്ഞുതരുന്നു. ചർമ്മത്തിന്റെ നിറം, മുടിയുടെ അവസ്ഥ, നഖങ്ങൾ എന്നിവ പരിശോധിച്ചാൽ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.
നഖങ്ങളിലെ നിറവ്യത്യാസം, നഖത്തിലെ മഞ്ഞനിറം, വരകൾ, വിളറിയ നഖങ്ങൾ, നീല നിറമുള്ള നഖങ്ങൾ എന്നിവയൊക്കെ ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ ചില പ്രശ്നങ്ങൾ നഖങ്ങളിൽ നിന്നും വ്യക്തമാകും. ഈ അടയാളങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കി കൃത്യസമയത്ത് ഉചിതമായ ചികിത്സ കൈക്കൊള്ളുന്നത് ഏറെ സഹായകമാകും. ആരോഗ്യമുള്ള ഒരു വ്യക്തിയിൽ നഖത്തിന്റെ അടിയിൽ അർദ്ധ ചന്ദ്രൻറെ ആകൃതി കാണാൻ കഴിയും.
ഇത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ പറഞ്ഞുതരുന്നു. പോഷക ആഹാരത്തിന്റെ കുറവ്, വിളർച്ച, വിഷാദം എന്നീ കാരണങ്ങളാൽ അർത്ഥചന്ദ്രന്റെ ആകൃതി നഖത്തിൽ കാണാതെ പോകുന്നു. നഖങ്ങളിലെ ഏതെങ്കിലും നിറം വ്യത്യാസം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ അടയാളങ്ങളാണ്. ഇളം മഞ്ഞ നിറമുള്ള നഖങ്ങൾ കരൾ വൃക്ക ഹൃദയം എന്നിവിടങ്ങളിലെ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. മഞ്ഞ നിറമുള്ള നഖം തൈറോയ്ഡ് രോഗം, ഷോസകോശരോഗം, എന്നിവയെ സൂചിപ്പിക്കുന്നു.
നഖങ്ങളിൽ ഉണ്ടാകുന്ന വരകൾ കിഡ്നിയുടെയും എല്ലുകളുടെയും ആരോഗ്യത്തെ സൂചിപ്പിക്കുന്നു. അലകളോ കുഴികളോ ഉള്ള നഗത്തിന്റെ പ്രതലങ്ങൾ സോറിയോസിസിന്റെയും ഇൻഫ്ളമേറ്ററി രോഗങ്ങളുടെയും ലക്ഷണമാണ്. മഞ്ഞ നിറമുള്ള നഖങ്ങൾ പൊട്ടുകയോ പിളരുകയോ ചെയ്യുന്നത് ഫംഗസ് അണുബാധയുടെ ലക്ഷണമാണ്. നഖങ്ങളിൽ കാണപ്പെടുന്ന വെളുത്ത പാടുകൾ കാൽസ്യത്തിന്റെയും സിംഗിന്റെയും കുറവിനെ സൂചിപ്പിക്കുന്നു. ഇത്തരം ലക്ഷണങ്ങൾ മനസ്സിലാക്കി ഉടൻതന്നെ ചികിത്സ തേടുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.