അടുക്കളയിൽ നമ്മൾ പലതരത്തിലുള്ള പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. അലുമിനിയം, ചെമ്പ്, മൺപാത്രങ്ങൾ, പ്ലാസ്റ്റിക്, സ്റ്റീൽ, ചില്ലു പാത്രങ്ങൾ എന്നിങ്ങനെ. എന്നാൽ ഇവയൊക്കെ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഇവ പല രോഗങ്ങൾക്കും കാരണമാകും. പലരും അടുക്കളയിൽ ചെയ്യുന്ന പ്രധാന തെറ്റാണ് പ്ലാസ്റ്റിക് പാത്രങ്ങളിൽ അല്ലെങ്കിൽ നിലവാരം കുറഞ്ഞ പാത്രങ്ങളിൽ ഉപ്പ് ശേഖരിക്കുന്നത്.
അലുമിനിയം സ്റ്റീൽ എന്നീ പാത്രങ്ങളിൽ സൂക്ഷിക്കുമ്പോൾ ഇതിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ അവയുമായി പ്രവർത്തിച്ച് ശരീരത്തിന് ദോഷകരമായി മാറുന്നു. മൺപാത്രങ്ങൾ അല്ലെങ്കിൽ ചില്ല് പാത്രങ്ങൾ എന്നിവയിൽ ഉപ്പ് സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. നോൺസ്റ്റിക് പാത്രങ്ങളിൽ അടങ്ങിയിരിക്കുന്ന ടെഫ്ലോൺ എന്ന ഘടകം കരൾ രോഗങ്ങൾ, വൃക്ക സംബന്ധമായ അസുഖങ്ങൾ .
ക്യാൻസർ എന്നിവയ്ക്ക് കാരണമാകുന്നതാണ്. നിലവാരം കുറഞ്ഞ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് ഇതുപോലുള്ള രോഗങ്ങൾക്ക് വഴിയൊരുക്കും. പാത്രങ്ങളിലുള്ള അലുമിനിയത്തിന്റെ അംശം ശരീരത്തിലെത്തുമ്പോൾ അത് വയറ് സംബന്ധമായ പല രോഗങ്ങൾക്കും കാരണമാവും. അതുകൊണ്ടുതന്നെ നോൺസ്റ്റിക് പാത്രങ്ങളിൽ മരത്തിൻറെ തവി മാത്രം ഉപയോഗിക്കാനായി ശ്രദ്ധിക്കുക. രോഗപ്രതിരോധശേഷി കുറയുന്നതിനും അലുമിനിയം ഒരു കാരണമാണ്.
ഇരുമ്പിന്റെ പാത്രങ്ങൾ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അതും പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. പാത്രത്തിലെ ഇരുമ്പിന്റെ അംശം കൂടുതലായി ശരീരത്തിലേക്ക് ചെല്ലുമ്പോൾ അത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. കൂടുതൽ സമയം കറികൾ ഇരുമ്പ് പാത്രത്തിൽ സൂക്ഷിക്കുമ്പോൾ അവിടെ പലതരത്തിലുള്ള കെമിക്കലുകൾ രൂപപ്പെടുന്നു. അതുകൊണ്ടുതന്നെ കറികൾ സൂക്ഷിക്കുമ്പോൾ നിലവാരമുള്ള അലുമിനിയം പാത്രങ്ങളോ സെറാമിക് പാത്രങ്ങളോ ഉപയോഗിക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.