അടുക്കളയിൽ ഈ തെറ്റുകൾ ചെയ്യാതിരുന്നാൽ ഒരു മാസം ഉപയോഗിക്കുന്ന സിലിണ്ടർ രണ്ടുമാസം എത്തിക്കാം…

ഇന്ന് അടുക്കളയിൽ ഗ്യാസ് സിലിണ്ടർ തീർന്നാൽ ഒരു കാര്യവും നടക്കില്ല. ഒട്ടുമിക്ക ആളുകളും ആശ്രയിക്കുന്നത് ഗ്യാസിനെയാണ്. പണ്ടുകാലങ്ങളിൽ അടുപ്പിൽ വിറകു ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്തിരുന്നത് എന്നാൽ ഇന്ന് വെള്ളം തിളപ്പിക്കണമെങ്കിൽ പോലും ഗ്യാസ് ആവശ്യമാണ്. അത്രയധികം ഇന്നത്തെ തലമുറ ആശ്രയിച്ചിരിക്കുന്നത് ഗ്യാസിലിന്റർനെയാണ്. അതുകൊണ്ടുതന്നെ എല്ലാവിധ പാചകവും ചെയ്യുന്നതും അതിലാണ്.

അതുകൊണ്ടുതന്നെയാവാം ഒരു മാസം തികച്ചും ഗ്യാസ് ഉപയോഗിക്കുവാൻ കഴിയുന്നില്ല എന്നാണ് മിക്ക ആളുകളുടെയും പരാതി. പാചകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു മാസം കൊണ്ട് കഴിയുന്ന ഗ്യാസ് ആറുമാസം വരെ എത്തിക്കുവാൻ ആയി സാധിക്കും. അതിനുള്ള ചില ട്രിക്കുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്.

രാത്രി കിടക്കാൻ പോകുന്നതിനു മുൻപായി സിലിണ്ടറിന്റെ റെഗുലേറ്റർ ഓഫ് ചെയ്യുക അതുമൂലം ചെറിയ ലീക്ക് ഉണ്ടെങ്കിൽ അതുപോലും തടയുവാൻ സാധിക്കും. കുടിക്കാനുള്ള വെള്ളം ചൂടാക്കുമ്പോൾ മൂടിവെച്ച് ചൂടാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളം മാത്രമല്ല ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്യുമ്പോൾ പരമാവധി മൂടി വയ്ക്കുകയാണെങ്കിൽ വേഗത്തിൽ വെന്ത് കിട്ടും. കുളിക്കാനുള്ള വെള്ളം പരമാവധി ഗ്യാസിൽ ചൂടാക്കാതിരിക്കുക.

അത് ഒഴിവാക്കുമ്പോൾ തന്നെ ഒരു മാസം കൊണ്ട് തീരുന്ന ഗ്യാസ് മൂന്നുമാസം വരെ എത്തിക്കുവാൻ സാധിക്കും. വീട്ടിൽ പുട്ട് ഉണ്ടാക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഓരോ പ്രാവശ്യം ഓരോ കുറ്റി പുട്ട് ഉണ്ടാക്കുമ്പോഴേക്കും നല്ല അളവിൽ ഗ്യാസ് ചിലവാകും. എന്നാൽ ഒരു പ്രാവശ്യം കൊണ്ടു തന്നെ എല്ലാവർക്കും ഉള്ള പുട്ട് ഉണ്ടാക്കുവാൻ സാധിച്ചാൽ ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാം. പുട്ടുകുറ്റിക്ക് പകരം ഇഡ്ലി ചെമ്പിൽ ഇത് എങ്ങനെ ചെയ്യണം എന്ന് വീഡിയോയിൽ വിശദമായി കാണിച്ചിരിക്കുന്നു.