ഈ അടുക്കള ടിപ്പുകൾ നിങ്ങൾ ഇതുവരെ അറിഞ്ഞില്ലേ! കിടിലൻ സൂത്രങ്ങൾ…

അടുക്കളയിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. കടുക് ഉലുവ എന്നിവ പൊട്ടിക്കുമ്പോൾ എണ്ണ നന്നായി ചൂടായി കഴിഞ്ഞതിനുശേഷം മാത്രം അവ ഇടുക അല്ലെങ്കിൽ അതിൻറെ യഥാർത്ഥ രുചി ലഭിക്കുകയില്ല. പൂരി സമൂസ എന്നിവ തയ്യാറാക്കുമ്പോൾ ഗോതമ്പ് പൊടിയും മൈദ പൊടിയും ഒരേ അളവിൽ ചേർക്കുക അല്ലെങ്കിൽ കൂടുതൽ എണ്ണം വലിച്ചെടുക്കും.

ദോശ ഉണ്ടാക്കുമ്പോൾ ഉഴുന്നിനോടൊപ്പം കുറച്ചു ഉലുവ കൂടി ചേർത്ത് അരച്ചാൽ സ്വാദ് കൂടും. മാംസ ആഹാരങ്ങൾ വേവിക്കുമ്പോൾ അടച്ചുവെച്ച് ചെറുതീയിൽ കുറെ സമയം വേവിക്കുക. സീ ഫുഡ് കഴിക്കുന്നവർക്ക് പലപ്പോഴും അലർജി ഉണ്ടാവാറുണ്ട് അത് ഒഴിവാക്കുന്നതിനായി കുറച്ചു വിനാഗിരിയും നാരങ്ങാനീരും ചേർത്ത് അതിൽ അവ ഇട്ടു വെച്ചതിനുശേഷം പാചകം ചെയ്തു കഴിക്കുക.

ഇങ്ങനെ ചെയ്താൽ സി ഫുഡ് അലർജി ഒരു പരിധി വരെ ഒഴിവാക്കാം. ഇടിയപ്പം ഉണ്ടാക്കുന്ന മാവിൽ കുറച്ചു നല്ലെണ്ണ കൂടി ചേർത്താൽ മൃദുലത വർദ്ധിക്കും. മല്ലിപ്പൊടി മുളകുപൊടി മഞ്ഞപ്പൊടി എന്നിവ എണ്ണയിൽ ചേർക്കുമ്പോൾ കുറച്ചു വെള്ളത്തിൽ ചേർത്ത് കുഴമ്പ് രൂപത്തിലാക്കി ചേർക്കുകയാണെങ്കിൽ കരിഞ്ഞു പോകാതെ ലഭിക്കും. ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ റവ അല്പം എണ്ണയിൽ വറുത്തെടുത്ത് ഉണ്ടാക്കിയാൽ കട്ട ആവുകയില്ല.

അച്ചപ്പം ഉണ്ടാക്കുമ്പോൾ രണ്ടുദിവസത്തിനു മുൻപ് അച്ച് ഉപ്പു വെള്ളത്തിൽ മുക്കി വയ്ക്കുക ഇങ്ങനെ ചെയ്താൽ മാവ് ഒട്ടിപ്പിടിക്കുകയില്ല. മുട്ട പൊരിക്കുമ്പോൾ പാനിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ അല്പം വിനാഗിരി പുരട്ടിയാൽ മതിയാകും. മോര് കൂടുതൽ പുള്ളിക്കാതിരിക്കാൻ അതിൽ കുറച്ച് ഉപ്പും പച്ചമുളകും ഇട്ട് വെച്ചാൽ മതിയാകും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.