അടുക്കളയിലെ ഈ ചേരുവകൾ മതി മുഖം മിന്നിത്തിളങ്ങാൻ…. ഈ ഫേസ് പാക്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂ…

മുഖസൗന്ദര്യത്തിന് വളരെ അധികം പ്രാധാന്യം നൽകുന്നവരാണ് മിക്കവരും. തിളങ്ങുന്നതും സുന്ദരവുമായ ചർമം കൊതിക്കാത്ത അവരായി ആരും ഉണ്ടാവില്ല. ഇതിനായി വിപണിയിൽ ലഭിക്കുന്ന പലതരത്തിലുള്ള ഉത്പന്നങ്ങൾ പരീക്ഷിച്ചു നോക്കാറുമുണ്ട്. സുന്ദരമായ ചർമം ലഭിക്കും എന്നു പറയുന്ന ഏതൊരു ഉൽപ്പന്നവും എത്ര വിലകൊടുത്തും വാങ്ങിച്ചു ഉപയോഗിക്കുവാൻ നമ്മളിൽ പലരും തയ്യാറാണ്.

എന്നാൽ സ്വാഭാവികമായി തിളങ്ങുന്ന ചർമം ലഭിക്കണമെങ്കിൽ ചില പ്രകൃതിദത്ത രീതികളാണ് ഏറ്റവും ഉത്തമം. ഹാനികരമായ കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തെ ഇല്ലാതാക്കും. ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങി മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്ന വരും ഓർക്കേണ്ട ഒരു കാര്യം ഇവ ചർമ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു എന്നതാണ്.

കരിവാളിപ്പും, പാടുകളും, മുഖക്കുരുവും ഇല്ലാത്ത ചർമ്മം ലഭിക്കണമെങ്കിൽ നമ്മൾ സൗന്ദര്യസംരക്ഷണത്തിൽ അല്പം കൂടി ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കല്യാണങ്ങൾക്കോ അല്ലെങ്കിൽ പുറത്തെവിടെയെങ്കിലും പെട്ടെന്ന് പോകണമെങ്കിൽ മുഖം വെളുത്തുതുടക്കാൻ ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. ഇതിനായി ഒരു ചെറിയ പാത്രത്തിൽ അരിപ്പൊടി എടുക്കുക അതിലേക്ക് രണ്ട് സ്പൂൺ കാപ്പിപ്പൊടി.

ചേർക്കുക , ഇവ രണ്ടും നന്നായി ഇളക്കിയതിനു ശേഷം തേൻ ഒഴിച്ചു കൊടുക്കുക, അവസാനമായി അതിലേക്ക് അല്പം പാല് കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇവയെല്ലാം നന്നായി യോജിപ്പിച്ചതിനു ശേഷം മുഖത്ത് മുഖത്ത് പുരട്ടാവുന്നതാണ്. കുറച്ചു സമയത്തിന് ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകി കളയുക. തുടർച്ചയായി ഇത് ചെയ്യുന്നത് മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുവാൻ സഹായിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *